Sunday, September 8, 2024

HomeNewsKerala25കോടി ഓണം ബമ്ബര്‍ അടിച്ചത് നാലുപേര്‍ ചേര്‍ന്നെടുത്ത ടിക്കറ്റിന്

25കോടി ഓണം ബമ്ബര്‍ അടിച്ചത് നാലുപേര്‍ ചേര്‍ന്നെടുത്ത ടിക്കറ്റിന്

spot_img
spot_img

കോഴിക്കോട്: ഈ വര്‍ഷത്തെ ഓണം ബമ്ബര്‍ ഒന്നാം സമ്മാനമായ 25 കോടി രൂപ അടിച്ചത് തമിഴ്നാട് സ്വദേശികള്‍ക്ക്. തമിഴ്‌നാട്ടിലെ തിരുപ്പൂര്‍ സ്വദേശികളായ നാലുപേര്‍ ചേര്‍ന്നെടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം.

പാണ്ഡ്യരാജ്, നടരാജൻ, കുപ്പുസ്വാമി, രാമസ്വാമി എന്നിവര്‍ക്കാണ് ഒന്നാം സമ്മാനം. ഇവര്‍ വാളയാറില്‍ നിന്നാണ് ടിക്കറ്റ് വാങ്ങിയത്. നാല് പേരും ചേര്‍ന്ന് സംസ്ഥാന ലോട്ടറി ഓഫീസില്‍ ഇന്ന് ഉച്ചയ്ക്ക് ലോട്ടറി എത്തിച്ചു.

കോഴിക്കോട് പാളയത്തുള്ള ബാവ ഏജൻസി പാലക്കാട് വാളയാറിലെ ഗുരുസ്വാമിയുടെ കടയിലൂടെ വിറ്റതാണ് ഈ ടിക്കറ്റ്. ഷീജ എന്ന ഏജന്റാണ് ടിക്കറ്റ് വിറ്റത്.

TE 230662 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനമടിച്ചത്. കഴിഞ്ഞ പത്ത് ദിവസത്തിനിടെ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനമെന്ന സംശയവും ഏജന്റ് പങ്കുവച്ചിരുന്നു. രണ്ടാം സമ്മാനങ്ങളിലൊന്ന് തിരുവനന്തപുരം പഴവങ്ങാടിയില്‍ നിന്ന് വിറ്റ ടിക്കറ്റിനാണ്.

എഴുപത്തിയഞ്ച് ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ വിറ്റത്. 125 കോടി 54 ലക്ഷം രൂപയാണ് ഇത്തവണത്തെ ആകെ സമ്മാനം. രണ്ടാം സമ്മാനം ഒരു കോടി വീതം ഇരുപത് പേര്‍ക്കാണ്. കഴിഞ്ഞ വര്‍ഷം ഒരാള്‍ക്ക് അഞ്ച് കോടിയായിരുന്നു. മൂന്നാം സമ്മാനം 50 ലക്ഷം വീതം 20 നമ്ബരുകള്‍ക്ക് ഉണ്ട്. കഴിഞ്ഞ തവണ ഒരു കോടി വീതം 10 പേര്‍ക്കായിരുന്നു. അഞ്ച് ലക്ഷം വീതം 10 പേര്‍ക്കും അഞ്ചാം സമ്മാനം രണ്ട് ലക്ഷം വീതം പത്ത് പേര്‍ക്കും നല്‍കും

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments