Sunday, September 8, 2024

HomeNewsKeralaകൊച്ചി വിമാനത്താവളത്തിൽ കുടുങ്ങിയവരുടെ യാത്ര വൈകുന്നു

കൊച്ചി വിമാനത്താവളത്തിൽ കുടുങ്ങിയവരുടെ യാത്ര വൈകുന്നു

spot_img
spot_img

കൊച്ചി: സൗദി എയർലൈൻസ് വിമാനത്തിന്റെ എമർജൻസി ഡോർ തകരാർ മൂലം യാത്ര മുടങ്ങിയവരിൽ 20 പേരെ ഇന്ന് റിയാദിലെത്തിക്കും. ബാക്കിയുള്ള 98 പേരെ നാളെക്കകം കൊണ്ടുപോകുമെന്നും സൗദി എയർലൈൻസ് വ്യക്തമാക്കി.

അതേസമയം കണക്ഷന്‍ ഫ്ളൈറ്റ് മിസ്സായി റിയാദ് വിമാനത്താവളത്തില്‍ കുടുങ്ങിയ മലയാളികളുടെ ലണ്ടന്‍ യാത്രയില്‍ അനിശ്ചിതത്വം തുടരുകയാണ്. ഇന്നലെ രാത്രി പ്രധാന വാതിലിന് തകരാര്‍ ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു റിയാദിലേക്കുള്ള 122 യാത്രക്കാരെ സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ നിന്ന് ഇറക്കി വിട്ടത്. ഇവരെ ഹോട്ടലിലേക്ക് മാറ്റി ബാക്കി ഉള്ളവരുമായി വിമാനം യാത്ര തിരിക്കുകയും ചെയ്തു. 122 പേരുടെ യാത്രയില്‍ അനിശ്ചിതത്വം തുടരുന്നതിനിടെയാണ് ഇന്നും നാളെയുമായി ഇവരെ വിവിധ വിമാനങ്ങളില്‍ റിയാദില്‍ എത്തിക്കുമെന്ന് സൗദി എയര്‍ലൈന്‍സ് അറിയിച്ചത്.

വിമാനം വൈകിയതിനെ തുടർന്ന് കണക്ഷൻ ഫ്‌ളെറ്റ് ലഭിക്കാതെ നിരവധി പേർ റിയാദ് എയർപോർട്ടിൽ കുടുങ്ങി. യാത്ര മുടങ്ങിയവരിൽ വിസാ കാലാവധി പ്രശ്‌നങ്ങളുണ്ടായിരുന്ന നാലുപേരെ രാവിലത്തെ ഖത്തർ എയർവേയ്‌സ് വിമാനത്തിൽ റിയാദിൽ എത്തിച്ചിരുന്നു.

ബാക്കിയുള്ള യാത്രക്കാരെ കൊച്ചിയിലെ ഹോട്ടലിലേക്ക് മാറ്റി. ഇവരിൽ 20 പേരെയാണ് ഇന്ന് കൊണ്ടുപോകുന്നത്. ബാക്കിയുള്ള യാത്രക്കാരെ ഇന്നും നാളെയുമായി റിയാദിൽ എത്തിക്കുമെന്നും സൗദി എയർലൈൻസ് വ്യക്തമാക്കി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments