Sunday, September 8, 2024

HomeNewsKeralaപൊലീസ് പരിശീലനത്തിനിടെ ജനല്‍ച്ചില്ല് തുളച്ച്‌ വെടിയുണ്ട വീടിന്റെ ജനലില്‍ പതിച്ചു; വിദ്യാ‌ര്‍ത്ഥിനി അത്ഭുതകരമായി രക്ഷപ്പെട്ടു

പൊലീസ് പരിശീലനത്തിനിടെ ജനല്‍ച്ചില്ല് തുളച്ച്‌ വെടിയുണ്ട വീടിന്റെ ജനലില്‍ പതിച്ചു; വിദ്യാ‌ര്‍ത്ഥിനി അത്ഭുതകരമായി രക്ഷപ്പെട്ടു

spot_img
spot_img

കോട്ടയം: പൊലീസിന്റെ വെടിവയ്പ്പ് പരിശീലനത്തിനിടെ ലക്ഷ്യം തെറ്റിയ വെടിയുണ്ട സമീപത്തെ വീടിന്റെ ജനലില്‍ പതിച്ചു.

ജനലിനോട് ചേര്‍ന്ന മുറിയില്‍ പഠിച്ച്‌ കൊണ്ടിരുന്ന വിദ്യാ‌ര്‍ത്ഥിനി അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. ജനല്‍ച്ചില്ല് തുളച്ചാണ് വീടിനുള്ളിലേയ്ക്ക് വെടിയുണ്ട പതിച്ചത്.

കോട്ടയം നാട്ടകത്ത് ശനിയാഴ്ച രാവിലെ പത്തേമുക്കാലോടെ ജില്ലാ പൊലീസിന്റെ വെടിവയ്പ്പ് പരിശീലനത്തിനിടെയാണ് സംഭവം. പോളിടെക്നിക് കോളേജിനോട് ചേര്‍ന്നുള്ള ചെറിയ ഗ്രൗണ്ടിലാണ് പരിശീലനം. സമീപത്തുള്ള ഉള്ളാട്ടില്‍ എന്ന വീട്ടിലേയ്ക്കാണ് വെടിയുണ്ട പതിച്ചത്. ഇവിടെ മുൻപും സമാനമായ അപകടം പൊലീസ് ഷൂട്ടിംഗ് പരിശീലനത്തിനിടെ ഉണ്ടായിട്ടുണ്ടെന്ന് ജനങ്ങള്‍ ആരോപിച്ചു.

എറണാകുളം സ്വദേശിയായ ഇ എ സോണി വാടകയ്ക്ക് താമസിക്കുന്ന വീടാണിത്. സോണിയുടെ ഭാര്യ ജിൻസിയും മക്കളായ അല്‍ക്കയും ആത്മികയുമാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്. സംഭവത്തെപറ്റി അന്വേഷിക്കുന്നുണ്ടെന്നാണ് പൊലീസ് വിശദീകരണം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments