Sunday, September 8, 2024

HomeNewsKeralaകരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: സിപിഎം കൗണ്‍സിലര്‍ പി ആര്‍ അരവിന്ദാക്ഷനെ ഇഡി അറസ്റ്റ് ചെയ്തു

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: സിപിഎം കൗണ്‍സിലര്‍ പി ആര്‍ അരവിന്ദാക്ഷനെ ഇഡി അറസ്റ്റ് ചെയ്തു

spot_img
spot_img

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ സിപിഎം വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലര്‍ പി.ആര്‍ അരവിന്ദാക്ഷനെ ഇഡി അറസ്റ്റ് ചെയ്തു.

നേരത്തെ കേസുമായി ബന്ധപ്പെട്ട് പലതവണ അരവിന്ദാക്ഷനെ ഇഡി ചോദ്യം ചെയ്തിരുന്നു. കരുവന്നൂര്‍ കേസിലെ മുഖ്യപ്രതി പി സതീഷ്കുമാര്‍ നടത്തിയ പല സാമ്ബത്തിക ഇടപാടുകള്‍ക്കും അരവിന്ദാക്ഷൻ ഇടനിലക്കാരനായിരുന്നു എന്നതാണ് ആരോപണം. വീട്ടില്‍ നിന്നും കസ്റ്റഡിയില്‍ എടുത്ത അരവിന്ദാക്ഷനെ കൊച്ചിയിലെ ഇ ഡി ഓഫീസില്‍ എത്തിക്കും.

കരുവന്നൂര്‍ ബാങ്കിലെ പി.പി കിരണ്‍ സതീഷ് കുമാറിന് മൂന്നര കോടി രൂപ എത്തിച്ചുകൊടുത്ത പണമിടപാടിന് അരവിന്ദാക്ഷൻ ഇടനിലക്കാരനായിരുന്നു എന്ന ആരോപണമുണ്ട്. ഒന്നരക്കോടി രൂപയുടെ നിക്ഷേപമായിരുന്നു സതീഷ് കുമാറിന് കരുവന്നൂര്‍ ബാങ്കിലുണ്ടായിരുന്നത്. അത് പലിശ സഹിതമാണ് മൂന്നരക്കോടി രൂപയായി തിരിച്ചു കൊടുക്കുന്നത്.

മൂന്നു ബാഗുകളിലായാണ് ഇത് സതീഷിന്റെ വീട്ടിലേക്ക് കൊണ്ടുവന്നതെന്നാണ് കരുതപ്പെടുന്നത്. സംഭവ സ്ഥലത്ത് അരവിന്ദാക്ഷനുണ്ടായിരുന്നതായി സാക്ഷി മൊഴികളുണ്ട്.

ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോള്‍ ഇഡി ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും നേരത്തെ തന്നെ അരവിന്ദാക്ഷൻ പോലീസില്‍ പരാതിപ്പെട്ടിരുന്നു. മുൻമന്ത്രിയും സിപിഎം സംസ്ഥാന സമിതി അംഗവുമായ എസി മൊയ്തീനെതിരെ തെളിവുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ ഭീഷണി എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും പറഞ്ഞിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments