Sunday, September 8, 2024

HomeNewsKeralaഷാരോണ്‍ വധക്കേസിലെ മുഖ്യപ്രതി ഗ്രീഷ്‌മ പുറത്തിറങ്ങി

ഷാരോണ്‍ വധക്കേസിലെ മുഖ്യപ്രതി ഗ്രീഷ്‌മ പുറത്തിറങ്ങി

spot_img
spot_img

പാറശാല ഷാരോണ്‍ വധക്കേസിലെ ഒന്നാംപ്രതി ഗ്രീഷ്മ ജയിലില്‍നിന്നിറങ്ങി. ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെത്തുടര്‍ന്നാണ് ഗ്രീഷ്‌മ പുറത്തിറങ്ങിയത്.

ജയിലില്‍നിന്ന് പുറത്തിറങ്ങിയ ഗ്രീഷ്മ മാധ്യമപ്രവര്‍ത്തകരോട് ഒന്നും പറയാനില്ലെന്ന് പ്രതികരിച്ചു. ഷാരോണ്‍ വധക്കേസില്‍ ഉപാധികളോടെയാണ് ജസ്റ്റിസ് മുഹമ്മദ് നിയാസിന്റെ ബെഞ്ച് ഗ്രീഷ്മയ്ക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം ഹൈക്കോടതി ജാമ്യം ലഭിച്ച ഗ്രീഷ്മയുടെ ജയില്‍ മോചനം നീണ്ടേക്കുമെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഹൈക്കോടതി അനുവദിച്ച ജാമ്യത്തില്‍ വിചാരണ കോടതിയായ നെയ്യാറ്റിൻകര കോടതിയില്‍ രണ്ട് ലക്ഷം രൂപ കെട്ടിവയ്ക്കണം. അട്ടക്കുളങ്ങര ജയിലില്‍ കഴിഞ്ഞിരുന്ന ഗ്രീഷ്മയെ കഴിഞ്ഞ 15നാണ് സഹത്തടവുകാരുടെ പരാതിയെ തുടര്‍ന്ന് ആലപ്പുഴ മാവേലിക്കര സ്പെഷ്യല്‍ സബ് ജയിലിലേക്ക് മാറ്റിയത്. ഉപാധികളോടെയാണ് ഹൈക്കോടതി ഗ്രീഷ്മയ്ക്ക് ജാമ്യം അനുവദിച്ചത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments