Sunday, September 8, 2024

HomeNewsKeralaആരോഗ്യ മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിനെതിരായ പരാതിയില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് പരാതിക്കാരൻ

ആരോഗ്യ മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിനെതിരായ പരാതിയില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് പരാതിക്കാരൻ

spot_img
spot_img

മലപ്പുറം: ആരോഗ്യ മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അഖില്‍ മാത്യുവിനെതിരായ പരാതിയില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് പരാതിക്കാരൻ ഹരിദാസ്.

അഖിലിന് സെക്രട്ടറിയേറ്റിന് മുന്നില്‍ വച്ച്‌ പണം നല്‍കിയിട്ടുണ്ടെന്നും ഹരിദാസ് പറഞ്ഞു. ‘നാലുമണിയോടെയാണ് പണം കൊടുത്തത്. കൃത്യമായി സമയം നോക്കിയിരുന്നില്ല. അന്നേ ദിവസം പത്തനംതിട്ടയില്‍ അഖില്‍ മാത്യു ഉണ്ടായിരുന്നെങ്കില്‍ ഞാൻ പരാതി നല്‍കുമ്ബോള്‍ അത് ചൂണ്ടിക്കാണിക്കാഞ്ഞത് എന്തുകൊണ്ടാണെന്നും’ ഹരിദാസ് ചോദിക്കുന്നു.

‘പരാതി നല്‍കിയത് ആഗസ്റ്റ് 17 നാണ്. 20 ദിവസവും ഇതിന് മറുപടി നല്‍കിയില്ല. പിന്നീട് മന്ത്രിക്ക് പരാതി നല്‍കാൻ പറഞ്ഞു. ഞാൻ മന്ത്രിയുടെ ഓഫീസ് കാണിച്ചുകൊണ്ട് തട്ടിപ്പ് നടക്കുന്നുണ്ടെന്നും അത് അന്വേഷിക്കാനാണ് ഞാൻ പരാതി നല്‍കിയത്. ഇപ്പോള്‍ എനിക്കെതിരെ കേസ് കൊടുത്തിരിക്കുകയാണ്..’ഹരിദാസ് പറഞ്ഞു.

അതേസമയം, ഹരിദാസ് പണം നല്‍കിയെന്ന് പറയുന്ന ദിവസം അഖില്‍ മാത്യു പത്തനംതിട്ടയിലാണെന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. വൈകിട്ട് കല്യാണ വിരുന്നിലും അഖില്‍ പങ്കെടുക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. അഖില്‍ മാത്യുവിന് തിരുവനന്തപുരം സെക്രട്ടറിയേറ്റ് മുന്നില്‍ വച്ച്‌ ഒരു ലക്ഷം രൂപ കൊടുത്തു എന്നാണ് ഹരിദാസ് ആരോപിച്ചത്.

പരാതിക്കാരനായ ഹരിദാസിന്റെ കുടുംബ സുഹൃത്ത് ബാസിത്ത് ആരോഗ്യമന്ത്രിയുടെ ഓഫീസിലെത്തി പരാതി നല്‍കിയിരുന്നു. ആഗസ്റ്റ് 17 നാണ് ഹരിദാസിന്റെ കുടുംബ സുഹൃത്തായ അഡ്വ. അബ്ദുല്‍ ബാസിത്ത് ആരോഗ്യ മന്ത്രിയുടെ ഓഫീസിലെത്തിയത്. ആരോഗ്യ മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളായ സജീവൻ, ശ്യാം ശങ്കര്‍ എന്നിവരോട് പരാതി പറഞ്ഞു. ബാസിത്ത് എത്തിയ സമയത്ത് അഖില്‍ മാത്യു ആരോഗ്യ മന്ത്രിയുടെ ഓഫീസില്‍ ഉണ്ടായിരുന്നതായും ഹരിദാസ് പറയുന്നു. അഖില്‍ സജീവനാണ് ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ പേഴ്‌സണല്‍ സ്റ്റാഫായ അഖില്‍ മാത്യുവിനെ പരിചയപെടുത്തിയത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments