Sunday, September 8, 2024

HomeNewsKeralaഡോ. വന്ദനാദാസ്‌ കൊലപാതകം: പൊലീസുകാര്‍ക്കെതിരെ അന്വേഷണം

ഡോ. വന്ദനാദാസ്‌ കൊലപാതകം: പൊലീസുകാര്‍ക്കെതിരെ അന്വേഷണം

spot_img
spot_img

തിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിക്കിടെ ഡോ. വന്ദനാദാസ് കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസുകാര്‍ക്ക് വീഴ്ചയുണ്ടായതായി റിപ്പോര്‍ട്ട്.

ഇതിന്റെ അടിസ്ഥാനത്തില്‍ രണ്ട് എഎസ്‌ഐമാര്‍ക്കെതിരെ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടു.

തിരുവനന്തപുരം റേഞ്ച് ഡിഐജി ആര്‍ നിശാന്തിനിയുടേതാണ് നടപടി. എഎസ്‌ഐമാരായ ബേബി മോഹൻ, മണിലാല്‍ എന്നിവര്‍ക്കെതിരെയാണ് വകുപ്പുതല നടപടി. ആശുപത്രിയിലുണ്ടായ ആക്രമണത്തിനിടെ പൊലീസുകാര്‍ സ്വയരക്ഷാര്‍ഥം ഓടിപ്പോയെന്നാണ് റിപ്പോര്‍ട്ട്. ഡോക്ടറെ ആക്രമിക്കുമ്ബോള്‍ പ്രതിയെ കീഴ്പ്പെടുത്താനോ വരുതിയിലാക്കാനോ നടപടിയെടുത്തില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. 

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments