Sunday, September 8, 2024

HomeNewsKeralaഗര്‍ഭിണിയ്ക്ക് രക്തം മാറി നല്‍കിയ സംഭവം: ഡോക്‌ടര്‍മാരെ പുറത്താക്കി, നഴ്‌സിന് സസ്‌പെൻഷൻ

ഗര്‍ഭിണിയ്ക്ക് രക്തം മാറി നല്‍കിയ സംഭവം: ഡോക്‌ടര്‍മാരെ പുറത്താക്കി, നഴ്‌സിന് സസ്‌പെൻഷൻ

spot_img
spot_img

മലപ്പുറം: ഗര്‍ഭിണിയ്ക്ക് ഗ്രൂപ്പ് മാറി രക്തം നല്‍കിയ സംഭവത്തില്‍ നടപടിയെടുത്ത് ആരോഗ്യവകുപ്പ്. രണ്ട് താത്‌കാലിക ഡോക്‌ടര്‍മാരെ പുറത്താക്കി.

ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സിനെ സസ്‌പെൻഡ് ചെയ്തു. പൊന്നാനി മാതൃകേന്ദ്രത്തില്‍ കഴിഞ്ഞ തിങ്കളാഴ്‌ച പ്രസവ ചികിത്സയ്ക്കെത്തിയ വെളിയങ്കോട് സ്വദേശിനിയായ റുക്സാന(26) യ്ക്കാണ് രക്തം മാറി നല്‍കിയത്. തുടര്‍ന്ന് റുക്‌സാനയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു.

ഒ നെഗറ്റീവ് രക്തത്തിന് പകരം ബി പോസിറ്റീവ് രക്തമാണ് ഗ‌ര്‍ഭിണിയ്ക്ക് നല്‍കിയത്. ജീവനക്കാരുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്‌ച പറ്റിയെന്ന് വിലയിരുത്തിയ ഡി എം ഒ സംഭവത്തില്‍ റിപ്പോര്‍ട്ട് നല്‍കാൻ ആശുപത്രി അധികൃതരോട് ഇന്നലെതന്നെ ആവശ്യപ്പെട്ടിരുന്നു. ഡോക്‌ടര്‍മാര്‍ക്കും നഴ്‌സിനും വീഴ്‌ച പറ്റിയെന്ന് സൂചിപ്പിക്കുന്ന റിപ്പോര്‍ട്ടും ഇന്നലെ പുറത്തുവന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഡി എം ഒ നേരിട്ട് ആശുപത്രിയിലെത്തി പരിശോധന നടത്തിയതിന് ശേഷമാണ് നടപടി സ്വീകരിച്ചത്.

രക്തം കയറ്റിയതോടെ യുവതിയ്ക്ക് വിറയല്‍ അടക്കം അസ്വസ്ഥതകള്‍ അനുഭവപ്പെട്ടിരുന്നു. പിന്നാലെ ബന്ധുക്കള്‍ ഡോക്‌ടര്‍മാരെ വിവരമറിയിച്ചപ്പോഴാണ് പരിശോധന നടത്തുന്നതും രക്തം മാറി നല്‍കിയ വിവരമറിയുന്നതും. ഉടൻതന്നെ യുവതിയെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റുക്‌സാന നിലവില്‍ ഐ സി യുവില്‍ ചികിത്സയില്‍ തുടരുകയാണ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments