Sunday, September 8, 2024

HomeNewsKeralaകേന്ദ്ര ഏജൻസികളുടെ അന്വേഷണം സഹകരണ മേഖലയെ തളര്‍ത്തും: പി.കെ.കുഞ്ഞാലിക്കുട്ടി

കേന്ദ്ര ഏജൻസികളുടെ അന്വേഷണം സഹകരണ മേഖലയെ തളര്‍ത്തും: പി.കെ.കുഞ്ഞാലിക്കുട്ടി

spot_img
spot_img

കണ്ണൂര്‍: കേന്ദ്ര ഏജൻസികള്‍ വ്യാപകമായി അന്വേഷണം നടത്തുന്നത് സഹകരണ മേഖലയെ തളര്‍ത്തുമെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി.

സഹകരണ മേഖലിലെ പ്രതിസന്ധി സംബന്ധിച്ച്‌ യുഡിഎഫിലെ സഹകാരികളുടെ യോഗം വിളിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി.

കരുവന്നൂരില്‍ നിക്ഷേപകര്‍ക്ക് പണം തിരിച്ച്‌ നല്‍കുന്നതിനാവശ്യമായ നടപടി സര്‍ക്കാര്‍ എടുക്കുന്നില്ല. നിക്ഷേപകര്‍ കരഞ്ഞു നടക്കുകയാണ്. അഴിമതിയോട് സഹകരിക്കാനോ അതിനെ ന്യായീകരിക്കാനോ കഴിയില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

‘സഹകരണ മേഖലക്ക് വരുന്ന പ്രയാസങ്ങള്‍ സംബന്ധിച്ച്‌ ആലോചിക്കാനാണ് നാലാം തിയതി യുഡിഎഫ് യോഗം വിളിച്ചിരിക്കുന്നത്. കേന്ദ്ര ഏജൻസികള്‍ വ്യാപകമായി ഇങ്ങനെ അന്വേഷണം നടത്തുമ്ബോള്‍ അത് സഹകരണ മേഖലയെ തളര്‍ത്തുന്ന നടപടിയായി മാറുമെന്ന അഭിപ്രായമുണ്ട്’ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മുസ്ലിം ലീഗിന് മൂന്നാമതൊരു ലോക്സഭാ സീറ്റ് ആവശ്യപ്പെടാനുള്ള എല്ലാ അര്‍ഹതയുമുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments