Sunday, September 8, 2024

HomeNewsKeralaകാര്‍ട്ടൂണിസ്റ്റ് സുകുമാര്‍ അന്തരിച്ചു

കാര്‍ട്ടൂണിസ്റ്റ് സുകുമാര്‍ അന്തരിച്ചു

spot_img
spot_img

പ്രശസ്ത കാർട്ടൂണിസ്റ്റ് സുകുമാർ അന്തരിച്ചു. 91 വയസായിരുന്നു. വാർദ്ധക്യ സഹജമായ അസുഖത്തിന് ചികിത്സയിലായിരിക്കെ കൊച്ചിയിലാണ് അന്ത്യം.

എസ് സുകുമാരൻ പോറ്റിയെന്നാണ് യഥാർഥ പേര്. കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ സ്ഥാപകാംഗവും ചെയര്‍മാനുമായിരുന്നു.

വീരളത്ത്മഠത്തിൽ സുബ്ബരായൻ പോറ്റിയുടെയും കൃഷ്ണമ്മാളിന്റേയും മകനായി 1932 ജൂലൈ 9-നാണ് ജനിച്ചത്.

തിരുവനന്തപുരത്തെ ആറ്റിങ്ങലില്‍ 1932ലാണ് ജനനം. കുട്ടിക്കാലം മുതല്‍ വരയില്‍ താല്‍പ്പര്യമുണ്ടായിരുന്നു. യൂണിവേഴ്‌സിറ്റി കോളജിലെ പഠനത്തിന് ശേഷം പൊലീസ് വകുപ്പില്‍ ജോലിക്ക് കയറി.

കഥയും നോവലും കവിതയും നാടകവും ഉള്‍പ്പെടെ 52 ഹാസഗ്രന്ഥങ്ങള്‍ സുകുമാറിന്റെതായുണ്ട്. സർക്കാർ കാര്യം, കോടമ്പക്കം, പ്ലഗ്ഗുകൾ, അ, കൂത്തമ്പലം, കുടുമ, ഒട്ടിപ്പോ തുടങ്ങി ഹാസ്യ നോവലുകൾ ഇദ്ദേഹത്തിന്റേതാണ്. നര്‍മകൈരളിയുടെയും കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെയും സ്ഥാപകനാണ്. ഹാസമൊഴികളോടെ 12 മണിക്കൂര്‍ അഖണ്ഡ ചിരിയജ്ഞം നടത്തി റെക്കോഡിട്ടു.

കേരളസാഹിത്യ അക്കാദമി പുരസ്‌കാരമുള്‍പ്പെടെ നിരവധി അംഗീകാരങ്ങളും സ്വന്തം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments