തിരുവനന്തപുരം: മലപ്പുറം എസ്.പി എസ്. ശശിധരനെ സ്ഥലംമാറ്റി. എറണാകുളം റേഞ്ച് വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയിലേക്കാണ് മാറ്റിയിട്ടുള്ളത്. നിലമ്പൂര്‍ എംഎല്‍എ പി.വി അന്‍വര്‍ ആരോപണങ്ങള്‍ ഉന്നയിച്ചവരുടെ പട്ടികയില്‍ മലപ്പുറം എസ്പിയും ഉള്‍പ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നലെ രാത്രി ഇറങ്ങിയ ഉത്തരവില്‍ മലപ്പുറം എസ് .പിയെയും സ്ഥലംമാറ്റിയത്. ആര്‍. വിശ്വനാഥാണ് പുതിയ മലപ്പുറം എസ്.പി. ഐ.ജി സി.എച്ച് നാഗരാജുവിനെ ട്രാന്‍സ്പോര്‍ട്ട് കമ്മീഷ്മറായി നിയമിച്ചു. എസ്. ശ്യാംസുന്ദറിനെ സൗത്ത് സോണ്‍ ഐജിയായും നിയമിച്ചു.
എ അക്ബര്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ സ്ഥാനത്തേക്കില്ലെന്നു അറിയിച്ചിരുന്നു. തുടര്‍ന്നാണ് സിഎച്ച് നാഗരാജുവിനെ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറായി നിയമിച്ചത്. എ അക്ബറിനു എറണാകുളം ക്രൈം ബ്രാഞ്ചിലേക്ക് മാറ്റി.
ആന്റി ടെററിസ്റ്റ് സ്‌ക്വാഡ് ഡിഐജി ആയിരുന്ന പുട്ട വിമലാദിത്യ കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ ആയി നിയമിച്ചു. തൃശൂര്‍ റേഞ്ച് ഡിഐജി തോംസണ്‍ ജോസിന് എറണാകുളം റേഞ്ച് ഡിഐജിയുടെ അധികചുമതല നല്‍കി. ഹരിശങ്കറിനെ പോലീസ് ആസ്ഥാനത്തെ എഐജിയായി നിയമിച്ചു. ജെ ഹിമെന്ദ്രനാഥിനെ കോട്ടയം ക്രൈം ബ്രാഞ്ച് എസ്പി ആയി മാറ്റി നിയമിച്ചു.