Wednesday, September 18, 2024

HomeNewsKeralaഅമ്മ പിളര്‍പ്പിലേക്കെന്ന് സൂചന, 20 ഓളം താരങ്ങള്‍ ഫെഫ്കയില്‍

അമ്മ പിളര്‍പ്പിലേക്കെന്ന് സൂചന, 20 ഓളം താരങ്ങള്‍ ഫെഫ്കയില്‍

spot_img
spot_img

കൊച്ചി: താരസംഘടനയായ അമ്മ പിളര്‍പ്പിലേക്കെന്ന് റിപ്പോര്‍ട്ട്. പുതിയ ട്രേഡ് യൂനിയന്‍ രൂപീകരിക്കാന്‍ അമ്മയിലെ 20 ഓളം താരങ്ങള്‍ ഫെഫ്കയെ സമീപിച്ചു. ഇക്കാര്യം ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍ സ്ഥിരീകരിക്കുകയും ചെയ്തു.

അമ്മയുടെ സ്വത്വം നിലനിര്‍ത്തിക്കൊണ്ടു തന്നെയാണ് പുതിയ സംഘടനയെ കുറിച്ച് ആലോചിക്കുന്നത്. അങ്ങനെ ഒരു സംഘടന രൂപീകരിച്ച് ഫെഫ്കയില്‍ അഫിലിയേറ്റ് ചെയ്യാനാണ് ആലോചിക്കുന്നത്. നിലവില്‍ 21 യൂനിയനുകളാണ് ഫെഫ്കയിലുള്ളത്. പുതിയ യൂനിയനെ കൂടി ഉള്‍പ്പെടുത്തണമെങ്കില്‍ ജനറല്‍ കൗണ്‍സില്‍ കൂടി അംഗീകരിക്കണം. ഇതുസംബന്ധിച്ച് താരങ്ങള്‍ ചര്‍ച്ച നടത്തിയെന്നും ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

അമ്മയില്‍ 500ലേറെ അംഗങ്ങളാണുള്ളത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് അമ്മയിലെ ഭിന്നത മറനീക്കി പുറത്തുവന്നത്. അമ്മയുടെ ഭരണ സമിതി ഒന്നടങ്കം പിരിച്ചുവിട്ടതിനെതിരെയും താരങ്ങള്‍ തമ്മില്‍ അഭിപ്രായ ഭിന്നതയുണ്ടായി.

അമ്മ ഒരു ട്രേഡ് യൂനിയന്‍ അല്ല. അംഗങ്ങളുടെ ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയാണെന്നും രാഷ്ട്രീയ പാര്‍ട്ടികളെ പോലെ പെരുമാറാന്‍ കഴിയില്ലെന്നും അമ്മ നേതൃത്വം വ്യക്തമാക്കിയതാണ്. എന്നാല്‍ ഒരു പ്രശ്‌നമുണ്ടാകുമ്പോള്‍ അമ്മ കൃത്യമായ നിലപാട് സ്വീകരിക്കണമെന്ന് അംഗങ്ങള്‍ പലപ്പോഴും അഭിപ്രായമുന്നയിച്ചിട്ടുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments