Thursday, September 19, 2024

HomeNewsKeralaഓണ 'ക്കുടി'യിൽ റെക്കോർഡിട്ട് കേരളം; വിറ്റത് 818.21 കോടിയുടെ മദ്യം

ഓണ ‘ക്കുടി’യിൽ റെക്കോർഡിട്ട് കേരളം; വിറ്റത് 818.21 കോടിയുടെ മദ്യം

spot_img
spot_img

ഓണക്കാലത്തെ മദ്യ വിൽപ്പനയിൽ റെക്കോർഡ് സൃഷ്ടിച്ച കേരളം. 818.21 കോടിയുടെ മദ്യമാണ് ഓണ സീസണിൽ വില്പന നടത്തിയത്. കഴിഞ്ഞ ഓണക്കാലത്ത് 809.25 കോടിയുടെ മദ്യമായിരുന്നു വിറ്റത്. നാലാം ദിവസത്തെ കണക്കുകൾ കൂടി വന്നപ്പോഴാണ് ഈ വർഷത്തെ മൊത്തം കണക്ക് റെക്കോർഡിൽ എത്തിയത്.

ആദ്യം പുറത്തുവന്ന കണക്കുകൾ സൂചിപ്പിച്ചത് ഈ വർഷത്തെ ഓണത്തിന്റെ മദ്യ വിൽപ്പന കുറഞ്ഞു എന്ന രീതിയിൽ ആയിരുന്നു. ഉത്രാടം വരെയുള്ള മദ്യ വില്പനയുടെ കണക്കുകൾ പുറത്തുവിട്ടപ്പോൾ 14 കോടി രൂപയുടെ കുറവാണ് ഉണ്ടായിരുന്നത്.

കഴിഞ്ഞ വർഷത്തിനേക്കാൾ നാലു കോടി രൂപയുടെ വർദ്ധനയാണ് ഉത്രാടത്തിന് മാത്രം ഈ വർഷം രേഖപ്പെടുത്തിയത്. 124 കോടി രൂപയുടെ വില്പനയാണ് ഉത്രാടം ദിനത്തിൽ ഇത്തവണ നടന്നത്. ഉത്രാടം കഴിഞ്ഞ് നാലാം ഓണത്തിലെ വിറ്റ് വരവ് കണക്കുകൂടി പുറത്തെത്തിയതോടെ മദ്യ വില്പന റെക്കോർഡിലെത്തുകയായിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments