തിരുവനന്തപുരം: സംസ്ഥാനത്ത് ആംബുലന്‍സുകള്‍ക്ക് നിരക്ക് നിശ്ചയിച്ച് സര്‍ക്കാര്‍.
ആംബുലന്‍സുകളുടെ നിരക്കുകള്‍ക്ക് ഇതുവരെ മാനദണ്ഡങ്ങള്‍ ഒും ഉണ്ടായിരുില്ല . ആംബുലന്‍സ് ഉടമകളുടെയും ബന്ധപ്പെട്ട സംഘടനകളുടെയും പ്രതിനിധികളുമായി ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാര്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ാണ് തീരുമാനം.
പത്ത് കിലോമീറ്റര്‍ വരെയുള്ള സര്‍വീസിന് മിനിമം ചാര്‍ജും അതിനു ശേഷമുള്ള ഓരോ കിലോമീറ്ററിനും നിശ്ചിത നിരക്കും എന്ന രീതിയിലാണ് താരിഫ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ആംബുലന്‍സുകളില്‍ രോഗികള്‍ക്ക് ലഭിക്കുന്ന സൗകര്യങ്ങളുടെ അടിസ്ഥാനത്തില്‍ വിവിധ വിഭാഗങ്ങളായി തിരിച്ചാണ് താരിഫ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.
ഇതോടെ ഈ മേഖലയില്‍ നിലനില്‍ക്കുന്ന ചൂഷണങ്ങള്‍ അവസാനിപ്പിക്കാനുകമൊണ് പ്രതീക്ഷിക്കുന്നതെന്നു ഗതാഗത മന്ത്രി അറിയിച്ചു.
ആംബുലന്‍സുകളെ ഡി, ബി, സി, എ എിങ്ങനെ നാല് വിഭാഗങ്ങളായി തിരിച്ചാണ് നിരക്കുകള്‍ നിശ്ചയിച്ചിട്ടുള്ളത്. ചെറിയ നോണ്‍ എസി ആംബുലന്‍സുകള്‍ക്ക് 600 രൂപയും എയര്‍ കണ്ടീഷന്‍ഡ് ഐസിയു അംബുലന്‍സുകള്‍ക്ക് 2500 രൂപയുമാണ് മിനിമം ചാര്‍ജ്. ഓരോ അംബുലന്‍സിലും അതതിന്റെ നിരക്കുകള്‍ വാഹനത്തിനുള്ളില്‍ രോഗിയുടെ കൂട്ടിരിപ്പുകാര്‍ക്ക് കാണാവു തരത്തില്‍ പ്രദര്‍ശിപ്പിക്കുമെും പരാതികള്‍ അറിയിക്കാന്‍ വാട്സാപ്പ് നമ്പര്‍ ഏര്‍പ്പെടുത്തിയതായും മന്ത്രി അറിയിച്ചു.
മിനിമം ചാര്‍ജ് 600 മുതല്‍
വെന്റിലേറ്റര്‍, ഓക്സിജന്‍ സിലിണ്ടര്‍, ടെക്നീഷ്യന്‍ തുടങ്ങിയ സൗകര്യങ്ങളുള്ള ഡി ലെവല്‍ ഐസിയു ആംബുലന്‍സിന് മിനിമം ചാര്‍ജ് 2500 രൂപ(പത്ത് കിലോമീറ്റര്‍ വരെ). പത്തു കിലോമീറ്ററിനു മുകളില്‍ 50 രൂപ നിരക്കിലുള്ള തുകയും നല്‍കണം. രോഗിയെ ആശുപത്രിയില്‍ എത്തിച്ച ശേഷമുള്ള ഒരു മണിക്കൂര്‍ വെയിറ്റിംഗ് ചാര്‍ജില്ല. രണ്ടാമത്തെ മണിക്കൂര്‍ മുതല്‍ 350 രൂപ മണിക്കൂറിന് എന്ന കണക്കില്‍ വെയിറ്റിംഗ് ചാര്‍ജ് നല്‍കണം.
സി വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയ ട്രാവലര്‍ വിത്ത് എസി ആംബുലന്‍സുകള്‍ക്ക് മിനിമം ചാര്‍ജ് 1500 രൂപയും അധികമായി വരുന്ന ഓരോ കിലോമീറ്ററിനും 40 രൂപ എന്ന നിരക്കിലുള്ള തുകയും നല്‍കണം. രണ്ടാമത്തെ മണിക്കൂര്‍ മുതലുള്ള ഓരോ മണിക്കൂറിനും 200 രൂപ വീതം വെയിറ്റംഗ് ചാര്‍ജായി നല്‍കണം.
ബി വിഭാഗത്തിലുള്ള നോണ്‍ എസി ട്രാവലര്‍ ആംബുലന്‍സിന് 1500 രൂപ മിനിമം ചാര്‍ജും അധിക കിലോമീറ്ററിന് 30 രൂപ നിരക്കിലുമുള്ള തുക നല്‍കണം. വെയിറ്റിംഗ് ചാര്‍ജ് മണിക്കൂറിന് 200 രൂപ.
എ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയ ആര്‍ടിഒ അംഗീകൃത എസി ഒമിനി, ബൊലേറോ ആംബുലന്‍സുകള്‍ക്ക് മിനിമം ചാര്‍ജ് 800 രൂപ. അധിക കിലോമീറ്ററിന് 25 രൂപ വീതം. വെയ്റ്റിംഗ് ചാര്‍ജ് മണിക്കൂറിന് 200 രൂപ.
എ വിഭാഗത്തിലുള്ള നോ എസി ആംബുലന്‍സുകള്‍ക്ക് മിനിമം ചാര്‍ജ് 600 രൂപയും അധിക കിലോമീറ്ററിന് 20 രൂപ വീതവും വെയിറ്റിംഗ് ചാര്‍ജ് മണിക്കൂറിന് 150 രൂപയുമാണ്.
നിരക്കുകളുമായി ബന്ധപ്പെട്ടുള്ള പരാതികള്‍ 9188961100 എ വാട്സാപ്പ് നമ്പറില്‍ അറിയിക്കാം
ഇളവുകള്‍
$ വാഹനാപകടത്തില്‍പ്പെട്ട ആളുകളെ സൗജന്യമായി ആശുപത്രിയിലെത്തിക്കും
$ ബിപിഎല്‍ വിഭാഗത്തിലെ രോഗികള്‍ക്ക് സി, ഡി കാറ്റഗറികളിലെ ആംബുലന്‍സുകളില്‍ യാത്രാക്കൂലിയുടെ 20 ശതമാനം ഇളവ് ലഭിക്കും.
$ കാന്‍സര്‍ രോഗികള്‍ക്കും 12 വയസില്‍ താഴെയുള്ള കുട്ടികള്‍ക്കും കിലോമീറ്ററിന് രണ്ട് രൂപ വീതം ഇളവ് ലഭിക്കും.