Sunday, February 23, 2025

HomeNewsKeralaഎല്‍ദോസ് ഈ മാസം 20നകം വിശദീകരണം നല്‍കണമെന്ന് കെ.പി.സി.സി

എല്‍ദോസ് ഈ മാസം 20നകം വിശദീകരണം നല്‍കണമെന്ന് കെ.പി.സി.സി

spot_img
spot_img

എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എയ്ക്കെതിരെ കടുത്ത നടപടിക്ക് കെപിസിസി. ആരോപണ വിധേയനായ എല്‍ദോസ് കുന്നിപ്പിള്ളില്‍ എംഎല്‍എ ഒക്ടോബര്‍ 20-നകം വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ കത്ത് നല്‍കിയതായി സംഘടനാ ചുമതലയുള്ള കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു രാധാകൃഷ്ണന്‍ അറിയിച്ചു.

ഒരു പൊതുപ്രവര്‍ത്തകന്റെ പേരില്‍ ഒരിക്കലും കേള്‍ക്കാന്‍ പാടില്ലാത്ത ഗുരുതരമായ ആരോപണമാണ് ഇപ്പോള്‍ ഉയര്‍ന്ന് വന്നത്. അതിനാല്‍ പ്രസ്തുത വിഷയത്തിലുള്ള എല്‍ദോസ് കുന്നപ്പിള്ളിയുടെ സത്യസന്ധമായ വിശദീകരണം കെപിസിസിക്ക് നിശ്ചിത സമയത്തിനകം നല്‍കണമെന്നും അല്ലാത്തപക്ഷം കടുത്ത അച്ചടക്കനടപടി സ്വീകരിക്കുമെന്നും കത്തിലൂടെ കെപിസിസി അധ്യക്ഷന്‍ മുന്നറിയിപ്പ് നല്‍കി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments