അലോഷ്യസ് സേവ്യര്‍ കെ എസ് യു സംസ്ഥാന അദ്ധ്യക്ഷന്‍. സ്ഥാനമൊഴിയുന്ന അദ്ധ്യക്ഷന്‍ കെ എം അഭിജിത്തിനെ എന്‍ എസ് യു ദേശീയ സെക്രട്ടറിയായി നിയമിച്ചിട്ടുണ്ട്.
അഞ്ച് വര്‍ഷം മുമ്പാണ് അഭിജിത്ത് കെ എസ് യു പ്രസിഡന്റായത്. അദ്ധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ട മുഹമ്മദ് ഷമ്മാസ്, ആന്‍ സെബാസ്റ്റ്യന്‍ എന്നിവരെ സംസ്ഥാന വൈസ് പ്രസിഡന്റുമാരായും നിയമിച്ചിട്ടുണ്ട്.
രണ്ട് വര്‍ഷത്തേക്കാണ് അഭിജിത്തിനെ കെ എസ് യു അദ്ധ്യക്ഷനായി 2017 ല്‍ നിയോഗിച്ചതെങ്കിലും അഞ്ച് വര്‍ഷം ആ സ്ഥാനത്ത് തുടര്‍ന്നിരുന്നു. കഴിഞ്ഞയാഴ്ചയാണ് താന്‍ കെ എസ് യു അദ്ധ്യക്ഷ സ്ഥാനമൊഴിയുന്നുവെന്ന് അദ്ദേഹം പ്രഖ്യാപിച്ചത്.
കെ എസ് യു സംസ്ഥാന അദ്ധ്യക്ഷ സ്ഥാനം എ വിഭാഗത്തിനുള്ളതാണ്. അത് കൊണ്ട് ഉമ്മന്‍ചാണ്ടിയുടെ അഭിപ്രായം കൂടി കേട്ടശേഷമാണ് അലോഷ്യസ് സേവ്യറിനെ അദ്ധ്യക്ഷനാക്കാന്‍ തിരുമാനിച്ചത്.