Sunday, September 8, 2024

HomeNewsKeralaകരുവന്നൂരില്‍ ആളുകളുടെ പണം മുഴുവനായും തിരിച്ചുനല്‍കുമെന്ന് സഹകരണ മന്ത്രി

കരുവന്നൂരില്‍ ആളുകളുടെ പണം മുഴുവനായും തിരിച്ചുനല്‍കുമെന്ന് സഹകരണ മന്ത്രി

spot_img
spot_img

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് ക്രമക്കേടില്‍ ആളുകളുടെ നിക്ഷേപം പൂര്‍ണമായും തിരികെ നല്‍കാന്‍ കഴിയുമെന്ന് സഹകരണ മന്ത്രി വി എന്‍ വാസവന്‍.

നിക്ഷേപകര്‍ക്ക് ഒരു രൂപ പോലും നഷ്ടമാകില്ല. കേരള ബാങ്കിലെ ഒരു ഉദ്യോഗസ്ഥന് കരുവന്നൂരില്‍ ചുമതല നല്‍കുമെന്നും മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു.

12 കോടി നിക്ഷേപം തട്ടിപ്പ് നടന്ന കരുവന്നൂര്‍ ബാങ്കിന് നല്‍കും. ക്രമക്കേട് കാണിച്ചവരില്‍ നിന്ന് പണം തിരികെ പിടിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. 73 കോടി രൂപ നിക്ഷേപകര്‍ക്ക് തിരികെ നല്‍കി. കേരളബാങ്കില്‍ നിന്ന് കിട്ടാനുള്ള പന്ത്രണ്ട് കോടിയുടെ നിക്ഷേപം കരുവന്നൂര്‍ ബാങ്കിന് നല്‍കും. നിക്ഷേപകരുടെ പണം പൂര്‍ണമായും നല്‍കും. ഒരു രൂപ പോലും നഷ്ടമാകില്ലെന്ന് വി എന്‍ വാസവന്‍ വ്യക്തമാക്കി.

2011 മുതല്‍ ഇവിടെ ക്രമക്കേട് നടന്നിട്ടുണ്ട്. ആദ്യ പരാതി ലഭിച്ചത് 2019ലാണ്. പതിനെട്ട് എഫ്‌ഐആറുകളാണ് ഇതിനോടകം ക്രമക്കേട് സംബന്ധിച്ച്‌ എടുത്തത്. 

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments