Sunday, September 8, 2024

HomeNewsKeralaവിവിധ ബ്രാൻഡുകളിലുള്ള 101 കുപ്പി വിദേശമദ്യം ക്ഷേത്രത്തില്‍ കാണിക്ക

വിവിധ ബ്രാൻഡുകളിലുള്ള 101 കുപ്പി വിദേശമദ്യം ക്ഷേത്രത്തില്‍ കാണിക്ക

spot_img
spot_img

കൊല്ലം: വ്യത്യസ്ത ആചാരങ്ങള്‍കൊണ്ട് പേരുകേട്ട കൊല്ലം പോരുവഴി മലനട ദുര്യോധന ക്ഷേത്രത്തില്‍ മദ്യം ഉള്‍പ്പടെയുള്ള കാണിക്കയാണ് പ്രധാന സവിശേഷത.

ഇവിടെ ഭക്തര്‍ കാണിക്കയായി കള്ളും മറ്റും നല്‍കുന്നത് വാര്‍ത്തകളില്‍ ഇടംപിടിക്കാറുണ്ട്. ഇപ്പോഴിതാ ഒരു ഭക്തൻ 101 കുപ്പി വിദേശ മദ്യമാണ് ക്ഷേത്രത്തില്‍ കാണിക്ക സമര്‍പ്പിച്ചിരിക്കുന്നത്. ഇതില്‍ വിവിധ ബ്രാൻഡുകളിലുള്ള മദ്യമുണ്ട്.

ഫുള്ളിന്‍റെയും ലിറ്ററിന്‍റെയും പൈൻഡിന്‍റെയും കുപ്പികള്‍ ഉള്‍പ്പടെയാണ് കാണിക്ക സമര്‍പ്പണം. ഇതില്‍ വിസ്ക്കി, ബ്രാൻഡി, റം, വോഡ്ക, ബിയര്‍ എന്നിങ്ങനെ എല്ലാ തരം മദ്യവും ഉള്‍പ്പെട്ടിട്ടുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments