Sunday, September 8, 2024

HomeNewsKeralaബാലഭാസ്കറിെൻറ മരണത്തില്‍ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

ബാലഭാസ്കറിെൻറ മരണത്തില്‍ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

spot_img
spot_img

കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്കറിെൻറ മരണത്തില്‍ തുടരന്വേഷണം നടത്താൻ ഹൈകോടതി ഉത്തരവ്. മരണത്തിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെങ്കില്‍ കണ്ടെത്തണമെന്നും കോടതി പറഞ്ഞു. ബാലഭാസ്കറിെൻറ പിതാവ് ഉണ്ണിയുടെ ഹരജിയിലാണ് ഹൈകോടതിയുടെ ഉത്തരവ്. മൂന്നുമാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്നും സി.ബി.ഐക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കയാണ്.

ബാലഭാസ്കറിെൻറ മരണത്തിന് പിന്നില്‍ ഗൂഡാലോചന ഉണ്ടെന്ന വാദം തള്ളി സി.ബി.ഐ രംഗത്തെത്തിയിരുന്നു. സംഭവത്തില്‍ അന്വേഷണം നടത്തിയ സി.ബി.ഐ സംഘം ഹൈകോടതിയെ ഇക്കാര്യം അറിയിച്ചിരുന്നു. അപകടത്തിന് കാരണമായത് വാഹനം ഓടിച്ച ഡ്രൈവറുടെ അശ്രദ്ധ തന്നെയാണെന്ന നിഗമനത്തിലാണ് സി.ബി.ഐ അന്വേഷണത്തിനൊടുവില്‍ എത്തിച്ചേര്‍ന്നത്. ബാലഭാസ്കറിെൻറ മരണത്തിന് കാരണമായ വാഹനാപകടം ഉണ്ടായ സമയത്ത് വാഹനം ഓടിച്ചിരുന്ന അര്‍ജുൻ നാരായണൻ അമിത വേഗതയിലായിരുന്നുവെന്നും സി.ബി.ഐ ഹൈകോടതിയെ അറിയിച്ചിരുന്നു.

തൃശൂരില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെ 2019 സെപ്തംബര്‍ 25ന് തിരുവനന്തപുരത്തിന് സമീപം പള്ളിപ്പുറത്തുണ്ടായ വാഹന അപകടത്തിലാണ് ബാലഭാസ്കറും മകളും മരിക്കുന്നത്.

എന്നാല്‍, ബാലഭാസ്കറിന്‍റെ സുഹൃത്തുക്കളും സ്വര്‍ണ കടത്ത് കേസില്‍ പ്രതികളുമായ പ്രകാശ് തമ്ബിയും, വിഷ്ണു സോമസുന്ദരവും ഉള്‍പ്പെട്ട സംഘം നടത്തിയ ആസൂത്രിത കൊലപതാകമെന്നായിരുന്നു ബാലഭാസ്കറിന്‍റെ രക്ഷിതാക്കളുടെ വാദം. അപകട സമയത്ത് വാഹനമോടിച്ച്‌ ആരാണെന്ന് പോലും തര്‍ക്കമുണ്ടായിരുന്നു.

ബാലാഭാസ്കറിന്‍റെത് അപകടമരണമെന്നായിരുന്നു ആദ്യം കേസന്വേഷിച്ച ക്രൈംബ്രാഞ്ചിന്‍റെ നിഗമനം. ഈ റിപ്പോര്‍ട്ട് തള്ളി സി.ബി.ഐ അന്വേഷണം വേണമെന്ന പിതാവിെൻറ അപേക്ഷ പരിഗണിച്ചാണ് കേസ് സര്‍ക്കാര്‍ സി.ബി.ഐക്ക് വിട്ടത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments