Sunday, September 8, 2024

HomeNewsKeralaഫെയര്‍നെസ് ക്രീം തേച്ച്‌ വൃക്ക തകരാറിലായ സംഭവത്തില്‍ അന്വേഷണം

ഫെയര്‍നെസ് ക്രീം തേച്ച്‌ വൃക്ക തകരാറിലായ സംഭവത്തില്‍ അന്വേഷണം

spot_img
spot_img

മലപ്പുറം: വൃക്ക തകരാറിലാക്കുന്ന സൗന്ദര്യവര്‍ധക ലേപനങ്ങള്‍ മലബാര്‍ വിപണിയില്‍ പെരുകുന്നതിനെക്കുറിച്ചു ദേശീയ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു.

‌വിപണിയില്‍ വരുന്ന ഇത്തരം ക്രീമുകള്‍ക്ക് കൃത്യമായ നിര്‍മാണ മേല്‍വിലാസമില്ല. മലപ്പുറത്ത് ‘യൂത്ത് ഫെയ്‌സ്’, ‘ഫൈസ’, തുടങ്ങിയ ചര്‍മം വെളുപ്പിക്കാൻ‌ ക്രീമുകള്‍ ഉപയോഗിച്ച 11 പേര്‍ക്ക് നെഫ്രോടിക് സിൻഡ്രോം എന്ന രോഗാവസ്ഥ കണ്ടെത്തിയിരുന്നു.

ഇതില്‍ ഗുരുതരാവസ്ഥയിലായിരുന്ന 14കാരി തുടര്‍ച്ചയായി ‘യൂത്ത് ഫെയ്‌സ്’ ഉപയോഗിച്ചിരുന്നു. സമാന ലക്ഷണങ്ങളുമായി എത്തിയവരും ഈ ക്രീം ഉപയോഗിച്ചിരുന്നതായി കോട്ടയ്ക്കല്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയിലെ മെഡിക്കല്‍ വിഭാഗം മേധാവി ഡോ പി എസ് ഹരി പറഞ്ഞു. ചില ക്രീമുകളില്‍ രസവും കറുത്തീയവും അടക്കമുള്ള ലോഹമൂലകങ്ങള്‍ അമിതമായി അടങ്ങിയിട്ടുണ്ടെന്നു കോട്ടയ്ക്കലിലെയും കൊച്ചിയിലെയും സ്വകാര്യ ആശുപത്രികള്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

മലപ്പുറം ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം ഓഫിസിലും കോട്ടയ്ക്കലിലെ ആശുപത്രിയിലും അന്വേഷണ സംഘമെത്തി വിവരങ്ങള്‍ ശേഖരിച്ചു. ‘യൂത്ത് ഫെയ്സ്’ എന്ന ക്രീമില്‍ നിര്‍മാതാക്കളുടെ വിവരങ്ങള്‍ നല്‍കിയിട്ടില്ല. മുംബൈയിലെ ഒരു സ്ഥാപനത്തിന്റെ വിലാസമുണ്ടെങ്കിലും അവര്‍ ഇങ്ങനെയൊരു ക്രീം നിര്‍മിക്കുന്നില്ലെന്ന് കണ്ടെത്തി. ചര്‍മ്മത്തിന് പെട്ടന്ന് തിളക്കമുണ്ടാകാൻ ഉപയോഗിക്കുന്ന ഇത്തരം ക്രീമുകളില്‍ ലോഹമൂലകങ്ങള്‍ അമിതമായ അളവില്‍ ഉള്ളതിനാല്‍ അത് രക്തത്തില്‍ കലര്‍ന്ന് വൃക്കയെ ബാധിക്കും. ശരീരഭാരം കൂടുക, അമിതമായ ക്ഷീണം, ഉയര്‍ന്ന രക്തസമ്മര്‍ദം, അണുബാധ തുടങ്ങിയവ ഉണ്ടാകാം ഇതാണ് നെഫ്രോട്ടിക് സിൻഡ്രോം എന്ന അവസ്ഥ.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments