Sunday, September 8, 2024

HomeNewsKeralaആനത്തലവട്ടം ആനന്ദന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു

ആനത്തലവട്ടം ആനന്ദന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു

spot_img
spot_img

തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന സി പി എം നേതാവ് ആനത്തലവട്ടം ആനന്ദന്റെ മൃതദേഹം വൈകീട്ട് 5 മണിയോടെ തൈക്കാട് ശാന്തി കവാടത്തില്‍ സംസ്കരിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടായിരുന്നു സംസ്കാര ചടങ്ങുകള്‍. എ കെ ജി സെന്ററിലെ മാഞ്ഞാളിക്കുളം റോഡിലെ സി ഐ ടി യു ഓഫീസിലും മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചിരുന്നു.

നിരവധിപേരാണ് തങ്ങളുടെ പ്രിയ നേതാവിനെ അവസാനമായി ഒരു നോക്ക് കാണാനായി എത്തിയത്. പാര്‍ട്ടി സെക്രട്ടറിയും മുഖ്യമന്ത്രിയും മറ്റ് നേതാക്കളും അന്ത്യയാത്രയെ അനുഗമിച്ചു. മാസങ്ങളായി കാൻസര്‍ ചികിസ്തയിലായിരുന്നു ആനത്തലവട്ടം ആനന്ദൻ കഴിഞ്ഞദിവസമാണ് മരണപ്പെടുന്നത്.

ഇന്നലെ വൈകിട്ട് മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് ചിറയിൻകീഴുള്ള അദ്ദേഹത്തിന്റെ വസതിയിലേക്ക് കൊണ്ടുപോയിരുന്നു. ഇന്ന് രാവിലെ 10 മണിയോടെ ചിറയിൻകീഴിലെ വസതിയില്‍ നിന്ന് നിന്ന് അദ്ദേഹത്തിന്റെ ഭൗതിക ശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. 11 മണിയോടെ എ കെ ജി സെന്ററില്‍ എത്തി. . മൃതദേഹം കൊണ്ടുവരുന്നതിന് മുമ്ബ് തന്നെ എ കെ ജി സെന്ററില്‍ മുഖ്യമന്ത്രി എത്തിയിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments