Sunday, September 8, 2024

HomeNewsKeralaരാജ്യത്തെ ഏറ്റവും പ്രായം കൂടിയ റാങ്കുകാരി കാര്‍ത്യായനിയമ്മ അന്തരിച്ചു

രാജ്യത്തെ ഏറ്റവും പ്രായം കൂടിയ റാങ്കുകാരി കാര്‍ത്യായനിയമ്മ അന്തരിച്ചു

spot_img
spot_img

ആലപ്പുഴ: രാജ്യത്തെ ഏറ്റവും പ്രായം കൂടിയ റാങ്കുകാരിയായി ചരിത്രമെഴുതിയ കാര്‍ത്യായനിയമ്മ (102)അന്തരിച്ചു.

ചേപ്പാട് മുട്ടം ചിറ്റൂര്‍ പടീറ്റതില്‍ വീട്ടില്‍ ചൊവ്വാഴ്ച രാത്രി 12 മണിയോടെയായിരുന്നു മരണം. പക്ഷാഘാതത്തെ തുടര്‍ന്ന് ഏറെ നാളായി കിടപ്പിലായിരുന്നു. തൊണ്ണൂറ്റിയാറാം വയസില്‍ സാക്ഷരതാ മിഷന്റെ അക്ഷരലോകം പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയാണ് കാര്‍ത്യായനിയമ്മ രാജ്യത്തിന് തന്നെ പ്രചോദനമായത്.

കാര്‍ത്യായനിയമ്മയുടെ നാരി ശക്തി പുരസ്കാര നേട്ടം രാജ്യാന്തര തലത്തിലും വാര്‍ത്തയായിരുന്നു. യുനെസ്കോയുടെ ഗുഡ് വില്‍ അംബാസഡറായും തെരഞ്ഞെടുക്കപ്പെട്ടു.

2017 ല്‍ വീടിനടുത്തുള്ള കണിച്ചനെല്ലൂര്‍ എല്‍പി സ്കൂളില്‍ വെച്ചായിരുന്നു കാര്‍ത്ത്യായനി അമ്മ അക്ഷരലക്ഷം പരീക്ഷ എഴുതുന്നത്. രാജ്യത്തെ ഏറ്റവും പ്രായം കൂടിയായ സാക്ഷരതാ പഠിതാവ് എന്ന ബഹുമതി നേടിയ കാര്‍ത്യായനിയമ്മ പരീക്ഷയില്‍ റാങ്കോടെ വിജയിക്കുകയും ചെയ്തു.

പരേതനായ കൃഷ്ണപിള്ളയാണ് ഭര്‍ത്താവ്. മക്കള്‍: പൊന്നമ്മ, അമ്മിയമ്മ, പരേതരായ ശങ്കരൻകുട്ടി, മണി, മോഹനൻ, രത്നമ്മ.

സംസ്കാരം നാളെ വൈകീട്ട് വീട്ടുവളപ്പില്‍ നടക്കും. കാര്‍ത്യായനിയമ്മയുടെ വിയോഗത്തില്‍ മുഖ്യമന്ത്രി ഉള്‍പ്പെടേയുള്ളവര്‍ അനുശോചിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments