Sunday, September 8, 2024

HomeNewsKeralaകെഎസ്‌ആര്‍ടിസി ബസില്‍ സഹയാത്രികയോട് ലൈംഗിക അതിക്രമം; പിടിയിലായ മിമിക്രി താരത്തെ റിമാൻഡ് ചെയ്തു

കെഎസ്‌ആര്‍ടിസി ബസില്‍ സഹയാത്രികയോട് ലൈംഗിക അതിക്രമം; പിടിയിലായ മിമിക്രി താരത്തെ റിമാൻഡ് ചെയ്തു

spot_img
spot_img

വട്ടപ്പാറ: കെ എസ് ആര്‍ ടി സി ബസില്‍ ലൈംഗികാതിക്രമം നടത്തിയ പരാതിയില്‍ മിമിക്രി താരം ബിനു. ബി. കമലിനെ റിമാൻഡ് ചെയ്തു.

നെടുമങ്ങാട് കോടതിയാണ് ഇയാളെ റിമാൻഡ് ചെയ്തത്. ഇന്നലെ രാത്രിയായിരുന്നു കേസിനാസ്‌പദമായ സംഭവം നടന്നത്.

തിരുവനന്തപുരത്ത് നിന്ന് നിലമേലിലേക്ക് പോയ ബസ് വട്ടപ്പാറയില്‍ എത്തിയപ്പോഴായിരുന്നു സംഭവം. കോളേജ് വിദ്യാര്‍ത്ഥിയായ ഇരുപത്തിയൊന്നുകാരിയുടെ പരാതിയിലാണ് ബിനുവിനെ അറസ്റ്റ് ചെയ്തത്. പരാതിക്കാരി കൊല്ലം സ്വദേശിനിയാണ്.

തൊട്ടടുത്ത സീറ്റിലിരിക്കുകയായിരുന്ന യുവതിയോട് ബിനു അപമര്യാദയായി പെരുമാറുകയും, ലൈംഗികാതിക്രമം കാണിക്കുകയുമായിരുന്നു. ഇതോടെ യുവതി ബഹളംവച്ചു. ബസ് വട്ടപ്പാറ ജംഗ്ഷനിലെത്തിയപ്പോള്‍ ബിനു ഇറങ്ങിയോടുകയായിരുന്നു. പൊലീസും നാട്ടുകാരും ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്.

കഴിഞ്ഞ ദിവസം എയര്‍ ഇന്ത്യ വിമാനത്തില്‍ മലയാളി നടിയ്ക്ക് സഹയാത്രികനില്‍ നിന്ന് ദുരനുഭവം ഉണ്ടായി. മുംബയില്‍ നിന്ന് കൊച്ചിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തിലായിരുന്നു സംഭവം. പ്രതി മദ്യ ലഹരിയിലായിരുന്നുവെന്നാണ് സൂചന. ഇയാള്‍ പരസ്പര വിരുദ്ധമായിട്ടാണ് സംസാരിച്ചതെന്നാണ് നടിയുടെ പരാതിയിലുള്ളത്. തൃശൂര്‍ സ്വദേശിയായ പ്രതി ഒളിവിലാണ്. ഇയാള്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ് പൊലീസ്.

.

.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments