Sunday, September 8, 2024

HomeNewsKeralaകപ്പല്‍ യാത്രക്കിടെ മലയാളി മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനെ കാണാതായി

കപ്പല്‍ യാത്രക്കിടെ മലയാളി മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനെ കാണാതായി

spot_img
spot_img

മലപ്പുറംമലയാളി മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനെ കപ്പല്‍ യാത്രക്കിടെ കാണാതായി. ലൈബീരിയൻ എണ്ണ കപ്പലായ എംടി പറ്റ്മോസിന്റെ മലപ്പുറം നിലമ്ബൂര്‍ സ്വദേശി മനേഷ് കേശവദാസിനെയാണ് കാണാതായത്.

അബുദാബി-മലേഷ്യ യാത്രക്കിടെയാണ് ഇദ്ദേഹത്തെ കാണാതായതെന്നു കപ്പല്‍ കമ്ബനി അധികൃതര്‍ കുടുംബത്തെ അറിയിച്ചു. തിരച്ചില്‍ തുടരുകയാണ്.

അബുദാബിയിലെ ജബല്‍ ധാനയില്‍ നിന്നു മലേഷ്യയിലേക്ക് ചരക്കുമായി പോകുന്നതിനിടെ ബുധനാഴ്ചയാണ് മനേഷിനെ കാണാതായത്. പുലര്‍ച്ചെ നാല് മണിക്കു ഡ്യൂട്ടി കഴിഞ്ഞു വിശ്രമിക്കാനായി കപ്പലിലെ മുറിയില്‍ പോയ മനേഷിനെ പിന്നീട് കാണാതായെന്നാണ് കമ്ബനി അധികൃതര്‍ പറയുന്നത്.

അവധിക്ക് നാട്ടിലെത്തിയ മനേഷ് ഓഗസ്റ്റ് മൂന്നിനാണ് മടങ്ങിയത്. കുടുംബം വിദേശ കാര്യ മന്ത്രാലയത്തിനും കോസ്റ്റ് ഗാര്‍ഡ‍ിനും പരാതി നല്‍കി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments