Sunday, September 8, 2024

HomeNewsKeralaരാജ്യത്തെ സാഹചര്യം അടിയന്തരാവസ്ഥയേക്കാള്‍ അപകടകരമെന്ന് അരുന്ധതി റോയ്

രാജ്യത്തെ സാഹചര്യം അടിയന്തരാവസ്ഥയേക്കാള്‍ അപകടകരമെന്ന് അരുന്ധതി റോയ്

spot_img
spot_img

തിരുവനന്തപുരം: ഇന്ത്യയിലെ ഇന്നത്തെ സാഹചര്യം അടിയന്തരാവസ്ഥയേക്കാള്‍ അപകടകരമെന്ന് എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ അരുന്ധതി റോയ്. ഫോറം ഓഫ് റിലീജിയസ് ഫോര്‍ ജസ്റ്റീസ് ആന്‍ഡ് പീസ് (ഫോറം) വെള്ളയമ്ബലം ആനിമേഷന്‍ സെന്‍ററില്‍ ‘ജനാധിപത്യത്തെ സംരക്ഷിക്കൂ, ഭരണഘടനയെ രക്ഷിക്കൂ.’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ശില്‍പശാലയോടനുബന്ധിച്ചു നടത്തിയ സംവാദത്തില്‍ പ്രസംഗിക്കുകയായിരുന്നു അവര്‍.

രാജ്യത്തിന്‍റെയും ഭരണഘടനയുടെയും സ്വഭാവം മാറ്റാനുള്ള നീക്കങ്ങള്‍ ഊര്‍ജിതമാണ്. 2024ല്‍ ഇതിനു മാറ്റമുണ്ടാകുമെന്നാണ് കരുതുന്നത്. ന്യൂനപക്ഷങ്ങളുടെ ശബ്ദമാണ് ഇപ്പോള്‍ ഇന്ത്യയില്‍ മുഴങ്ങിക്കേള്‍ക്കുന്നത്. അതിന് കോര്‍പറേറ്റ് സ്വഭാവമില്ല.

മണിപ്പുര്‍ കത്തിയെരിഞ്ഞപ്പോഴും രാജ്യത്തോട് അതേപ്പറ്റി ഒരു വാക്ക് പറയാന്‍ തയാറാവാതിരുന്ന പ്രധാനമന്ത്രിയാണ് നമുക്കുള്ളത്. ശരിയായ ഒരു പ്രധാനമന്ത്രിയെ രാജ്യത്തിന് ആവശ്യമായിരിക്കുന്നു. ഇപ്പോള്‍ ഉരുത്തിരിഞ്ഞു വരുന്ന രാഷ്‌ട്രീയ സാഹചര്യങ്ങള്‍ അതിന് അനുകൂലമാകുമെന്നാണു പ്രതീക്ഷയെന്നും അവര്‍ പറഞ്ഞു.

വര്‍ഗീയശക്തികളും കോര്‍പറേറ്റുകളും ഒരു ഭരണകൂടത്തെ എങ്ങനെ കീഴ്പെടുത്തിയെന്നതിന് ഉദാഹരണമാണ് വര്‍ത്തമാന ഇന്ത്യ. ബിജെപി ഭരണത്തിന് കീഴില്‍ ഇവ രണ്ടും ശക്തി പ്രാപിച്ചു. രാജ്യചരിത്രത്തിലെ തന്നെ വലിയ അഴിമതികളാണ് കോര്‍പേറ്റുകളുടെ നേതൃത്വത്തില്‍ നടക്കുന്നതെന്നും അവര്‍ പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments