Sunday, September 8, 2024

HomeNewsKeralaവിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പലിനെ സ്വീകരിച്ച്‌ മുഖ്യമന്ത്രി

വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പലിനെ സ്വീകരിച്ച്‌ മുഖ്യമന്ത്രി

spot_img
spot_img

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് തീരത്തെത്തിയ ആദ്യ കപ്പലിനെ സ്വീകരിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. തുറമുഖത്തെത്തിയ ചൈനീസ് കപ്പലായ ഷെന്‍ഹുവ 15നെ മുഖ്യമന്ത്രി ഫ്‌ലാഗ് ഓഫ് ചെയ്താണ് സ്വീകരിച്ചത്.

വാട്ടര്‍ സല്യൂട്ട് നല്‍കി കൊണ്ടാണ് കപ്പല്‍ ബര്‍ത്തിലേക്ക് അടുപ്പിച്ചത്. മന്ത്രിമാരും പ്രതിപക്ഷ നേതാക്കളും ചടങ്ങിലെത്തി. ആഘോഷത്തിന് മാറ്റ് കൂട്ടി കരിമരുന്ന് പ്രയോഗവും നടന്നു. കേന്ദ്ര ഷിപ്പിങ് മന്ത്രിയാണ് ചടങ്ങിന്റെ മുഖ്യാതിഥി. അദാനി ഗ്രൂപ്പിന്റെ പ്രതിനിധികളും ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്.

കേന്ദ്ര വിദേശകാര്യ, പാര്‍ലമെന്ററികാര്യ വകുപ്പ് സഹമന്ത്രി വി മുരളീധരന്‍, പൊതുവിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി, റവന്യു വകുപ്പ് മന്ത്രിയും വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് ലിമിറ്റഡ് ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ കെ രാജന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, ശശി തരൂര്‍ എംപി, എം വിന്‍സെന്റ് എംഎല്‍എ, മേയര്‍ ആര്യ രാജേന്ദ്രന്‍, ചീഫ് സെക്രട്ടറി ഡോ.വി വേണു, തുറമുഖ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ എസ് ശ്രീനിവാസ്, അദാനി വിഴിഞ്ഞം പോര്‍ട്ട് ലിമിറ്റഡ് ചെയര്‍മാന്‍ കരണ്‍ അദാനി, അദാനി വിഴിഞ്ഞം തുറമുഖ കമ്ബനി സിഇഒ രാജേഷ് ഝാ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments