Sunday, September 8, 2024

HomeNewsKeralaസോളാര്‍ ഗൂഢാലോചനക്കേസ്: ഗണേഷ് കുമാര്‍ പത്തുദിവസത്തേക്ക് ഹാജരാകേണ്ടെന്ന് ഹൈക്കോടതി

സോളാര്‍ ഗൂഢാലോചനക്കേസ്: ഗണേഷ് കുമാര്‍ പത്തുദിവസത്തേക്ക് ഹാജരാകേണ്ടെന്ന് ഹൈക്കോടതി

spot_img
spot_img

കൊച്ചി: സോളാര്‍ കേസ് ഗൂഢാലോചനയില്‍ കൊട്ടാരക്കര ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിലെ തുടര്‍നടപടിക്കുള്ള സ്റ്റേ ഹൈക്കോടതി നീക്കി.കേസില്‍ കെ.ബി. ഗണേഷ്കുമാര്‍ എംഎല്‍എ പത്തുദിവസത്തേക്ക് നേരിട്ട് ഹാജരാകേണ്ടെന്നും ഹൈക്കോടതി ഉത്തരവിട്ടു.

ഈമാസം 18ന് ഗണേഷ് കുമാര്‍ നേരിട്ട് ഹാജരാകണമെന്ന മജിസ്ട്രേറ്റ് കോടതിയുടെ സമന്‍സിലാണ് ഹൈക്കോടതി ഇടപെടല്‍. അതേസമയം, തനിക്കെതിരായ ഗൂഢാലോചന കേസ് റദ്ദാക്കണമെന്ന ഗണേഷ് കുമാറിന്‍റെ ഹര്‍ജി വിധി പറയാൻ മാറ്റി.

കേസില്‍ കൊട്ടാരക്കര മജിസ്ട്രേറ്റ് കോടതിയിലെ നടപടിക്രമങ്ങള്‍ റദ്ദാക്കണമെന്നാണ് ഗണേഷിന്‍റെ ആവശ്യം. നേരത്തെ, മജിസ്‌ട്രേറ്റ് കോടതിയിലെ തുടര്‍നടപടികള്‍ ഹൈക്കോടതി ഇന്നുവരെ സ്റ്റേ ചെയ്തിരുന്നു.

അതേസമയം, പരാതിക്കാരിയുടെ കത്ത് വ്യാജമല്ലെന്നും കത്ത് എഴുതിയതും ഒപ്പിട്ടതും കോടതിയില്‍ സമര്‍പ്പിച്ചതും പരാതിക്കാരിയാണെന്നും ഇതില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തി എന്ന വാദം നിലനില്ക്കില്ലെന്നും ഗണേഷ് കുമാര്‍ വാദിച്ചു.

സോളാര്‍ പീഡനക്കേസിലെ പരാതിക്കാരിയുടെ മൊഴിയില്‍ പേര് കൂട്ടിച്ചേര്‍ക്കാൻ ഗണേഷ്കുമാര്‍ ഗൂഢാലോചന നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് നേതാവ് അഡ്വ. സുധീര്‍ ജേക്കബ് സ്വകാര്യ അന്യായം ഫയല്‍ ചെയ്തത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments