Sunday, September 8, 2024

HomeNewsKeralaകുളിക്കാനിറങ്ങിയ നാല് യുവാക്കള്‍ മുങ്ങി മരിച്ചു

കുളിക്കാനിറങ്ങിയ നാല് യുവാക്കള്‍ മുങ്ങി മരിച്ചു

spot_img
spot_img

തൃശൂര്‍: പൂത്തൂരിനടുത്ത് കൈനൂര്‍ ചിറയില്‍ കുളിക്കാനിറങ്ങിയ നാല് യുവാക്കള്‍ക്ക് ദാരുണാന്ത്യം. കുറ്റൂര്‍ സ്വദേശി അഭിൻ ജോണ്‍ (വിലങ്ങാടൻ വീട്), അര്‍ജുൻ കെ, പൂങ്കുന്നം സ്വദേശി നിവേദ് കൃഷ്ണ, വടൂക്കര സ്വദേശി സിയാദ് ഹുസൈൻ (തോട്ടു പുറത്ത് ഹൗസ്) എന്നിവരാണ് മരിച്ചത്.

അഭിൻ ജോണ്‍ സെന്റ് അലോഷ്യസ് കോളേജിലെ ബിരുദ വിദ്യാര്‍ത്ഥിയും മറ്റു മൂന്ന് പേര്‍ സെന്റ് തോമസ് കോളേജിലെ ബിരുദ വിദ്യാര്‍ത്ഥികളുമാണ്.

ഇന്ന് ഉച്ചയോടെയാണ് അപകടം. ചിറയില്‍ നാല് വിദ്യാര്‍ത്ഥികള്‍ കുളിക്കാൻ ഇറങ്ങിയതായിരുന്നു. ഇതില്‍ ഒരു വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെടുന്നത് കണ്ട് മറ്റു മൂന്ന് പേര്‍ രക്ഷിക്കാൻ ശ്രമിച്ചപ്പോഴാണ് ഇവരും ഒഴുക്കില്‍പ്പെട്ടത്. നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് വിദ്യാര്‍ത്ഥികളെ ചിറയില്‍ നിന്നും പുറത്തെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments