കളമശേരി സ്‌ഫോടനത്തിൽ (Kalamassery blast) ആദ്യ പൊട്ടിത്തെറി പ്രാർത്ഥനയ്ക്കിടെ ഹാളിന്റെ മധ്യഭാഗത്തു നിന്നും ഉണ്ടായി എന്ന് ദൃക്‌സാക്ഷികൾ.
യഹോവാ സാക്ഷികളാണ് കൺവെൻഷൻ സംഘടിപ്പിച്ചത്.
ഒക്‌ടോബർ 27-ന് ആരംഭിച്ച് 29 ന് ഉച്ചയോടെ സമാപിക്കാനിരുന്ന ത്രിദിന വാർഷിക കൺവെൻഷനിൽ ഏകദേശം 2,500 പേർ രജിസ്റ്റർ ചെയ്‌തിരുന്നു . ഹാളിനുള്ളിൽ രാവിലെ 9.30 ഓടെ ആരംഭിച്ച പ്രാർത്ഥന തുടങ്ങി 10 മിനിറ്റിലാണ് തുടർ സ്ഫോടനം ഉണ്ടായതെന്ന് അവർ പറയുന്നു. മൂന്നിടത്ത് സ്ഫോടനം നടന്നതായി കരുതുന്നു. ഹാളിന്റെ മധ്യഭാഗത്ത് നിന്നാണ് ആദ്യത്തെ സ്ഫോടനം ഉണ്ടായത്, തുടർന്ന് ഇരുവശത്തും ഒരേസമയം രണ്ട് സ്ഫോടനങ്ങൾ ഉണ്ടായി. പരിപാടിയുടെ ഭാഗമായ ഒരു പ്രാർത്ഥന അവസാനിച്ചതിന് തൊട്ടുപിന്നാലെയാണ്സ്ഫോടനങ്ങൾ നടന്നത്.
ഹാളിന്റെ മധ്യഭാഗത്ത് നിന്നാണ് സ്‌ഫോടനം ഉണ്ടായതെന്ന് നിരവധി ദൃക്‌സാക്ഷികൾ അവകാശപ്പെടുന്നു. പ്രാർത്ഥനാ സമയത്ത് ആളുകൾ കണ്ണടച്ചിരിക്കുമ്പോഴാണ് സംഭവം നടന്നതെന്ന് അവർ പറഞ്ഞു.
നിരവധി സ്ഥലങ്ങളിൽ നിന്നുള്ള സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവരുടെ ഒത്തുചേരലിന് സാക്ഷ്യം വഹിച്ചു.
കേരളത്തിൽ എല്ലാ ജില്ലകൾക്കും കനത്ത ജാഗ്രതാ നിർദേശം നൽകി. മന്ത്രിമാർ സംഭവസ്ഥലത്തേക്ക് പുറപ്പെട്ടു.