Sunday, December 22, 2024

HomeNewsKeralaവയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം; ഇരകള്‍ക്ക് രണ്ടു സ്ഥലങ്ങളില്‍ മോഡല്‍ ടൗണ്‍ഷിപ്പ് നിര്‍മ്മിക്കും

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം; ഇരകള്‍ക്ക് രണ്ടു സ്ഥലങ്ങളില്‍ മോഡല്‍ ടൗണ്‍ഷിപ്പ് നിര്‍മ്മിക്കും

spot_img
spot_img

തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടലില്‍പ്പെട്ടവര്‍ക്കു രണ്ടു സ്ഥലങ്ങളിലും മോഡല്‍ ടൗണ്‍ഷിപ്പ് നിര്‍മ്മിക്കും. ഈ സ്ഥലങ്ങള്‍ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് നിയമപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായും കാലതാമസമില്ലാത്ത നടപടികക്ഷ ആരംഭിക്കുന്നതിനായും 2005-ലെ ദുരന്തനിവാരണ നിയമമാകും സര്‍ക്കാര്‍ വിനിയോഗിക്കുക.

വനിതാ ശിഷു വികസന വകുപ്പായിരിക്കും തുക കുടുംബങ്ങള്‍ക്ക് നല്‍കുക. വയനാട് ദുരന്തത്തില്‍പ്പെട്ടവരുടെ പുരനധിവാസത്തിന് അനുയോജ്യമായി രണ്ടു സ്ഥലങ്ങള്‍ സര്‍ക്കാര്‍ കണ്ടെത്തിയതായും മുഖ്യമന്ത്രി അറിയിച്ചു. മെപ്പാടി പഞ്ചായത്തിലെ നെടുമ്പാല എസ്റ്റേറ്റ്, കല്‍പ്പറ്റ മുന്‍സിപ്പാലിറ്റിയിലെ എല്‍സ്റ്റോണ്‍ എസ്റ്റേറ്റ് എന്നിവയാണ് പുനരിധിവാസത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്.

ദുരന്തത്തില്‍ വീടും സ്ഥലവും നഷ്ടപ്പെട്ടവരെ ഒന്നാം ഘട്ടമായും വാസയോഗ്യമല്ലാതായി തീര്‍ന്ന സ്ഥലങ്ങളുള്ളവരെ രണ്ടാം ഘട്ടമായും പുനധിവസിപ്പിക്കും. രണ്ട് ഘട്ടങ്ങളിലായി പുനരധിവാസത്തിന്റെ ഗുണഭോക്താക്കളാകുന്നവരുടെ പട്ടിക വയനാട് ജില്ലാ കളക്ടര്‍ പുറത്തുവിടും.

ദുരന്തത്തില്‍ മാതാപിതാക്കളില്‍ രണ്ടും പേരെയും നഷ്ടപ്പെട്ട ആറുകുട്ടികളാണുള്ളത്. ഇവര്‍ക്ക് 10 ലക്ഷം രൂപയുടെ ധനസഹായം സര്‍ക്കാര്‍ അനുവദിച്ചു. ദുരന്തത്തില്‍ മാതാപിതാക്കളില്‍ ഒരാളെ നഷ്ടപ്പെട്ട എട്ടു കുട്ടികളാണുള്ളത്. ഇവര്‍ക്ക് അഞ്ചു ലക്ഷം രൂപ നല്‍കുന്നതിന് മന്ത്രിസഭാ യോഗം തീരുമാനിച്ചു.

വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് കേന്ദ്രത്തില്‍ നിന്ന് പ്രത്യേക ധനസഹായം ലഭിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തിന് ദുരന്ത പ്രതികരണനിധിയായി കേന്ദ്രം നല്‍കേണ്ട തുകയ്ക്കു പുറമേ 210 കോടി 20 ലക്ഷം രൂപ അഭ്യര്‍ത്ഥിച്ചു. കേന്ദ്രത്തില്‍ നിന്നു കിട്ടിയ 145.6 കോടി രൂപ സാധാരണ നടപടിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments