Thursday, October 17, 2024

HomeNewsKeralaഗുരുവായൂരപ്പന് 25 പവന്റെ സ്വർണ്ണകിരീടം സമർപ്പിച്ച് പ്രവാസി

ഗുരുവായൂരപ്പന് 25 പവന്റെ സ്വർണ്ണകിരീടം സമർപ്പിച്ച് പ്രവാസി

spot_img
spot_img

ഗുരുവായൂര്‍ ശ്രീകൃഷ്ണക്ഷേത്രത്തില്‍ ഉണ്ണിക്കണ്ണന് വഴിപാടായി 5 പവന്റെ സ്വർണ്ണകിരീടം സമര്‍പ്പിച്ച് ഭക്തന്‍. കോട്ടയം ചങ്ങനാശേരി കോട്ടമുറി ദ്വാരകയിൽ രതീഷ് മോഹനാണ് 25 പവനിലധികം തൂക്കം വരുന്ന സ്വർണ്ണകിരീടം സമർപ്പിച്ചത്.200.53 ഗ്രാം തൂക്കമുള്ള കിരീടം പൂർണമായും ദുബായിലാണ് നിർമ്മിച്ചത്. പന്തീരടി പൂജയ്ക്കും ഉച്ചപൂജയ്ക്കും ഗുരുവായൂരപ്പന് പൊന്നിൻ കിരീടം ചാർത്തി.

ക്ഷേത്രം ഊരാളനും ദേവസ്വം ഭരണ സമിതി അംഗവുമായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാടാണ് കിരീടം ഏറ്റുവാങ്ങിയത്. ക്ഷേത്രം ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പ്രമോദ് കളരിക്കൽ, അസി.മാനേജർ എ വി പ്രശാന്ത് തുടങ്ങിയവർ സന്നിഹിതരായിരുന്നു.രതീഷ് മോഹൻ്റെ കുടുംബാംഗങ്ങളും ഒപ്പമുണ്ടായിരുന്നു. ഷാർജയിൽ ബിസിനസ് നടത്തുന്ന രതീഷ് മോഹൻ എല്ലാ മലയാളമാസം ഒന്നാം തീയതിയും അന്നദാന സഹായവും നൽകി വരുന്നയാളെന്ന് ഗുരുവായൂര്‍ ദേവസ്വം അറിയിച്ചു.രതീഷ് മോഹന് ദേവസ്വം തിരുമുടി മാല, കളഭം, പഴം, പഞ്ചസാര എന്നിവ അടങ്ങിയ ഗുരുവായൂരപ്പന്‍റെ വിശിഷ്ട പ്രസാദങ്ങൾ നൽകി. ഇദ്ദേഹം കഴിഞ്ഞ ഒക്ടോബറിൽ ഗുരുവായൂരപ്പന് പൊന്നോടക്കുഴൽ സമർപ്പിച്ചിരുന്നു. 40 പവനോളം തൂക്കം വരുന്ന പൊന്നോടക്കുഴലാണ് അന്ന് രതീഷ് മോഹൻ ഗുരുവായൂരപ്പന് സമർപ്പിച്ചത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments