പരവൂർ: എം.ഡി.എ.എമ്മുമായി സീരിയൽ നടി പരവൂരിൽ പിടിയിൽ. ചിറക്കര ഒഴുകുപാറ സ്വദേശി ഷംനത്ത് (പാർവതി – 36) ആണ് പൊലീസ് പിടിയിലായത്. അറസ്റ്റിലായ നടിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
പരവൂർ ഇൻസ്പെക്ടർ ഡി.ദീപുവിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് ഷംനത്ത് പിടിയിലായത്. ഭർത്താവിനൊപ്പം താമസിച്ചിരുന്ന വീട്ടിലാണു പൊലീസ് പരിശോധന നടത്തിയത്.
ഇവരുടെ വീട്ടിൽ നിന്നും മൂന്ന് ഗാരം എംഡിഎംഎ ആണ് കണ്ടെത്തിയത്.