Thursday, March 13, 2025

HomeNewsKeralaക്‌നാനായ അഖിലേന്ത്യ അന്തര്‍ ഇടവക തല മാര്‍ഗ്ഗംകളി മത്സരം ബാംഗളൂരില്‍

ക്‌നാനായ അഖിലേന്ത്യ അന്തര്‍ ഇടവക തല മാര്‍ഗ്ഗംകളി മത്സരം ബാംഗളൂരില്‍

spot_img
spot_img

ബാംഗ്‌ളൂര്‍ : മോണ്‍. ജേക്കബ് വെള്ളിയാന്റെ സ്മരണക്കായി ബാംഗ്‌ളൂര്‍ സ്വര്‍ഗറാണി ക്‌നാനായ ഫൊറോന ദൈവാലയത്തിന്റെ സില്‍വര്‍ ജൂബിലിയോടനുബന്ധിച്ച് വനിതകള്‍ക്കായുള്ള അഖിലേന്ത്യ തല മാര്‍ഗ്ഗംകളി മത്സരം 2024 ഡിസംബര്‍ ഒന്നാം തിയതി ബംഗളൂര്‍ സ്വര്‍ഗ്ഗറാണി ക്‌നാനായ ഫൊറോന ദൈവാലയത്തില്‍ വെച്ചു നടത്തപ്പെടുന്നു. ഒന്നാം സമ്മാനം 25000 രൂപയും ട്രോഫിയും, രണ്ടാം സമ്മാനം 20000 രൂപയും ട്രോഫിയും, മൂന്നാം സമ്മാനം 15000 രൂപയും ട്രോഫിയും. കൂടാതെ രണ്ടു ടീമുകള്‍ക്ക് പ്രോത്സാഹനസമ്മാനമായി 5000 രൂപ വീതവും ട്രോഫിയും നല്‍കുന്നതാണ്. കര്‍ണാടകക്ക് പുറത്തു നിന്നും വരുന്ന ടീമുകള്‍ക്ക് 3000 രൂപ പ്രോത്സാഹന സമ്മാനമായി നല്‍കും. മത്സരത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന ടീമുകള്‍ താഴെകൊടുത്തിരിക്കുന്ന ഫോണ്‍ നമ്പരില്‍ എത്രയും വേഗം ബന്ധപ്പെടേണ്ടതാണ്.
ഫാ. ഷിനോജ് വെള്ളായിക്കല്‍ : 9447141707
ജോമി തെങ്ങനാട്ട് : 9886190241
സൈമണ്‍ കല്ലിടുക്കില്‍ : 9620792133

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments