Sunday, December 22, 2024

HomeNewsKeralaദമ്പതികൾ വീട്ടിൽ മരിച്ചനിലയിൽ; ഭാര്യയെ കൊന്നശേഷം ഭർത്താവ് തൂങ്ങി മരിച്ചതെന്ന് നിഗമനം

ദമ്പതികൾ വീട്ടിൽ മരിച്ചനിലയിൽ; ഭാര്യയെ കൊന്നശേഷം ഭർത്താവ് തൂങ്ങി മരിച്ചതെന്ന് നിഗമനം

spot_img
spot_img

പാലാ: കടനാട് കാവുംകണ്ടത്തു ദമ്പതികളെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭാര്യയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയശേഷം ഭർത്താവ് തൂങ്ങി മരിച്ചെന്നാണു പ്രാഥമിക നിഗമനം. കാവുംകണ്ടം കണംകൊമ്പിൽ റോയി (60), ഭാര്യ ജാൻസി (55) എന്നിവരാണു മരിച്ചത്.

റോയിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിലും ജാൻസിയെ വീടിനുള്ളിൽ നിലത്തു കമിഴ്ന്നുകിടക്കുന്ന നിലയിലുമാണു കണ്ടെത്തിയത്. ഇവരുടെ ഏക മകൻ (9 വയസ്സ്) സ്‌കൂളിലായിരുന്നു. 3–ാം ക്ലാസ് വിദ്യാർഥിയാണ്. വിവാഹം കഴിഞ്ഞ് 28 വർഷത്തിനു ശേഷമാണ് ദമ്പതികൾക്കു മകൻ പിറന്നത്.

ഇന്നലെ ഉച്ചയ്ക്ക് 12.30ന് ആണു സംഭവം പുറത്തറിഞ്ഞത്. സാമ്പത്തിക പ്രശ്‌നങ്ങളെച്ചൊല്ലി ഇരുവരും തമ്മിൽ കലഹം പതിവായിരുന്നുവെന്നു പൊലീസ് പറഞ്ഞു. ഡിവൈഎസ്പി കെ.സദൻ, മേലുകാവ് എസ്എച്ച്ഒ എം.ഡി.അഭിലാഷ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി. തൊടുപുഴയിലുള്ള സഹോദരനെ വിളിച്ചു പറഞ്ഞശേഷമാണു റോയി ജീവനൊടുക്കിയതെന്നു പൊലീസ് പറഞ്ഞു.

ജാൻസി മീനച്ചിൽ കാരിക്കൊമ്പിൽ കുടുംബാംഗമാണ്. സംസ്കാരം ഇന്നു 4.30നു കടനാട് സെന്റ് അഗസ്റ്റിൻസ് ഫൊറോനാ പള്ളിയിൽ.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments