Thursday, November 21, 2024

HomeNewsKerala'ജയിലിൽ കിടക്കാൻ വയ്യ'; പൊലീസ് സ്റ്റേഷനിലെത്തിയ പ്രതി കഴുത്തു മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു

‘ജയിലിൽ കിടക്കാൻ വയ്യ’; പൊലീസ് സ്റ്റേഷനിലെത്തിയ പ്രതി കഴുത്തു മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു

spot_img
spot_img

കൊല്ലം: കടയ്ക്കലിൽ പോലീസ് സ്റ്റേഷനിൽ എത്തിയ പ്രതി കഴുത്ത് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ബ്ലേഡ് ഉപയോഗിച്ചാണ് കഴുത്തു മുറിയ്ക്കാൻ ശ്രമിച്ചത്. 2021ൽ കടയ്ക്കൽ പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയാണ് റിജു. ഇയാൾക്കെതിരെ സ്ത്രീകൾക്കെതിരെയുള്ള അതിക്രമ കേസിൽ വിചാരണ നടന്നുവരികയായിരുന്നു.

എന്നാൽ റിജു കോടതിയിൽ ഹാജരാവാത്തതിനെ തുടർന്ന് ഇയാൾക്കെതിരെ കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു. സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയ റിജു സ്റ്റേഷനിലെത്തി ഒപ്പിട്ട ശേഷം കൈവശം ഉണ്ടായിരുന്ന ബ്ലേഡ് ഉപയോഗിച്ച് സ്വയം കഴുത്തു മുറിക്കുകയായിരുന്നു. ഉടൻ തന്നെ റിജുവിനെ കടയ്ക്കൽ പോലീസ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. കഴുത്തിന് 12 തുന്നലുകൾ ഇട്ടിട്ടുണ്ട്.

വീണ്ടും ജയിലിൽ കിടക്കാൻ താല്പര്യമില്ലാത്തതുകൊണ്ടാണ് താൻ കഴുത്തു മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് ഇയാൾ പോലീസിനോട് പറഞ്ഞു.കടയ്ക്കൽ പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട ആളാണ് റിജു. ചികിത്സ നൽകിയശേഷം മറ്റുള്ള നിയമനടപടികൾ പൂർത്തിയാക്കി റിജുവിനെ കടയ്ക്കൽ കോടതിയിൽ ഹാജരാക്കി.കോടതി റിമാൻഡ് ചെയ്തു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments