തിരുവനന്തപുരം: രണ്ട് ദശാബ്ദത്തെ ഇടത് ബന്ധത്തിന് അവസാനം കുറിച്ചുകൊണ്ട് ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസില്‍ തിരിച്ചെത്തി. ഇന്ന് വൈകുന്നേരം ശേഷം ഇന്ദിരാ ഭവനില്‍ നടന്ന ചടങ്ങില്‍ കെ.പി.സി.സി അധ്യക്ഷന്‍ കെ സുധാകരനില്‍ നിന്നും ചെറിയാന്‍ ഫിലിപ്പ് അഞ്ച് രൂപ നല്‍കി അംഗത്വം സ്വീകരിച്ചു.
ചടങ്ങില്‍ മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, വി.ഡി സതീശന്‍, കൊടിക്കുന്നില്‍ സുരേഷ്, ടി സിദ്ധീഖ്, പി.ടി തോമസ് എന്നിവരും പങ്കെടുത്തു. കോണ്‍ഗ്രസിലേക്ക് ചെറിയാന്‍ ഫിലിപ്പിനെ രണ്ട് കൈയും നീട്ടി കോണ്‍ഗ്രസിലേക്ക് സ്വാ?ഗതം ചെയ്യുന്നതായി സ്വീകരണ ചടങ്ങില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പറഞ്ഞു.
അതേസമയം,പാലില്‍ വെള്ളം ചേര്‍ത്ത് പാല്‍ ഇല്ലാതായത് പോലെ സിപിഎമ്മില്‍ മാ!ര്‍ക്‌സിസമില്ലാതായെന്ന് മറുപടി പ്രസം?ഗത്തില്‍ ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു. സി.പി.എമ്മിന് കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാമെങ്കില്‍ തനിക്ക് കോണ്‍?ഗ്രസിലേക്ക് മടങ്ങിപ്പോകുകയുമാവാം.
കോണ്‍ഗ്രസിന് കാലാവസ്ഥാമാറ്റം വന്നപ്പോഴുള്ള ജലദോഷം മാത്രമാണ് ഇപ്പോഴുള്ളത്. എന്നാല്‍ സി.പി.എമ്മിന് കാന്‍സറാണ്. ഇവിടെ എല്ലാവരും ഒരുമിച്ച് നിന്നാല്‍ കോണ്‍ഗ്രസ് തിരിച്ച് വരുമെന്നും ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു.