കൊച്ചി: കേരളം കണ്ട ഏറ്റവും വലിയ രാജ്യാന്തര തട്ടിപ്പായ സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ പ്രതി സ്വപ്ന സുരേഷ് നാളെ ജയില്‍ മോചിതയാകും. ഇവര്‍ ഉള്‍പ്പെട്ട യു.എ.പി.എ കേസില്‍ ഹൈക്കോടതി ജാമ്യം അനുവദിച്ച സാഹചര്യത്തിലാണിത്.
കോടതിവിധിയുടെ പകര്‍പ്പ് അവരെ താമസിപ്പിച്ചിരിക്കുന്ന വനിതാ ജയിലില്‍ കിട്ടിയ ശേഷം മറ്റു നടപടികള്‍ പൂര്‍ത്തിയാക്കി മിക്കവാറും നാളെത്തന്നെ ജയിലില്‍ നിന്ന് വിട്ടയയ്ക്കാനാണ് നീക്കം. പതിനഞ്ചു മാസമായി സ്വപ്ന ജയിലിലാണ്.
സ്വപ്നയ്‌ക്കൊപ്പം യു.എ.പി.എ ചുമത്തപ്പെട്ട മറ്റുള്ളവര്‍ക്കും ഹൈക്കോടതി ജാമ്യം നല്‍കി, പി.എസ്. സരിത്, റബീന്‍ ഹമീദ്, കെ.ടി. റമീസ്, ഷെറഫുദീന്‍, മുഹമ്മദ് അലി, റബീന്‍ ഹമീദ്, എ.എം. ജലീല്‍ എന്നിവരാണ് ജാമ്യം ലഭിച്ച മറ്റുള്ളവര്‍.
നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ നടത്തി രാജ്യത്തിനു വെല്ലുവിളി സൃഷ്ടിച്ചു എന്നിായിരുന്നു ഇവര്‍ക്കെതിരേ ഉന്നയിക്കപ്പെട്ട കുറ്റം. കഴിഞ്ഞ വര്‍ഷം ജൂലൈ 11 നാണ് സ്വപ്നയെ ജയിലില്‍ അടച്ചത്. സ്വര്‍ണക്കടത്തിന്റെ പേരില്‍ കസ്റ്റംസും ഡോളര്‍ കടത്തിന്റെയും കള്ളപ്പണം ഇടപാടിന്റെയും പേരില്‍ എന്‍ഫോഴ്‌സ്‌മെന്റും ഇവര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
ഈ കേസുകളില്‍ നേരത്തേ കോടതി ജാമ്യം അനുവദിച്ചു. യു.എ.പി.എ കേസില്‍ കൂടി ജാമ്യം കിട്ടിയതോടെ, സ്വപ്നക്കെതിരേ രജിസ്റ്റര്‍ ചെയ്യപ്പെട്ടമുഴുവന്‍ കേസുകളിലും ജാമ്യം കിട്ടി. ഇതാണ് അവരുടെ ജയില്‍ മോചനത്തിനു വഴി തുറന്നത്.
മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍, പ്രവൈറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന്‍ എന്നിവരിലേക്കു വരെ അന്വേഷണം നീണ്ട കേസാണിത്. 90 ദിവസം വരെ റിമാന്‍ഡില്‍ കഴിഞ്ഞ ശിവശങ്കര്‍ ഇപ്പോഴും സസ്‌പെന്‍ഷനിലാണ്. സസ്‌പെന്‍ഷനില്‍ കഴിഞ്ഞുകൊണ്ട് സര്‍ക്കാര്‍ ശമ്പളവും മറ്റ് ആനുകൂല്യങ്ങള്‍ ഇയാള്‍ കൈപ്പറ്റുന്നുമുണ്ട്.