Tuesday, December 24, 2024

HomeNewsKeralaജോജുവിനു നേരെയുള്ള ആക്രമണം: കോണ്‍ഗ്രസ് നേതാക്കള്‍ 22 വരെ റിമാന്‍ഡില്‍

ജോജുവിനു നേരെയുള്ള ആക്രമണം: കോണ്‍ഗ്രസ് നേതാക്കള്‍ 22 വരെ റിമാന്‍ഡില്‍

spot_img
spot_img

കൊച്ചി: വിവാദമായ റോഡ് ഉപരോധ സമരത്തിനെതിരെ പ്രതിഷേധം നടത്തിയ നടന്‍ ജോജു ജോര്‍ജിന്റെ കാര്‍ അക്രമിച്ച സംഭവത്തില്‍ പൊലീസില്‍ കീഴടങ്ങിയ കോണ്‍ഗ്രസ് നേതാക്കളെ കോടതി 22 വരെ റിമാന്‍ഡ് ചെയ്യാന്‍ നിര്‍ദേശം നല്കി. മുന്‍ കൊച്ചി മേയര്‍ ടോണി ചമ്മണി ഉള്‍പ്പെടെ അഞ്ച് പ്രതികള്‍ മരട് പൊലീസ് സ്‌റ്റേഷനില്‍ ഇന്ന് കീഴടങ്ങിയിരുന്നു. നേതാക്കളുടെ ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട് കോടതി നാളെ വാദം കേള്‍ക്കുന്നുണ്ട്.

കേസില്‍ എട്ട് പേര്‍ പ്രതികളാണ്. അതില്‍ രണ്ട് പേര്‍ നേരത്തെ അറസ്റ്റിലായിരുന്നു. ജോജു ജോര്‍ജ് സഹകരിക്കാത്തതിനെ തുടര്‍ന്ന് ഒത്തുത്തീര്‍പ്പ് പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് പ്രതികള്‍ കീഴടങ്ങിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. നേതാക്കള്‍ക്കെതിരെ എടുത്തിരിക്കുന്നത് കള്ളക്കേസാണെന്നും ഇതിന് പകരം ചോദിക്കുമെന്നും എറണാകുളം ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു.

മരട് സ്‌റ്റേഷനിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. പ്രകടനം പൊലീസ് വഴിയില്‍ തടഞ്ഞു. പ്രവര്‍ത്തകര്‍ ജോജു ജോര്‍ജിന്റെ കോലം കത്തിച്ചു. ഇന്ധന വിലവര്‍ധനക്കെതിരെ കഴിഞ്ഞയാഴ്ച യൂത്ത് കോണ്‍ഗ്രസ് നടത്തിയ സമരത്തിലാണ് നടന്‍ ജോജു ജോര്‍ജുമായി പ്രശ്‌നമുണ്ടായത്. ഗതാഗതം സ്തംഭിപ്പിച്ചുകൊണ്ടുള്ള സമരത്തിന് എതിരെയായിരുന്നു ജോജു ജോര്‍ജിന്റെ പ്രതിഷേധം.

തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജോജുവിന്റെ കാര്‍ തകര്‍ത്തു. ജോജു മദ്യപിച്ച് ബഹളമുണ്ടാക്കിയെന്നും അപമര്യാദയായി പെരുമാറിയെന്നും നേതാക്കള്‍ ആരോപിച്ചു. എന്നാല്‍ ജോജു ആ സമയത്ത് മദ്യപിച്ചിരുന്നില്ലെന്ന് പരിശോധനയില്‍ വ്യക്തമായി. ജോജുവിന്റെ കാര്‍ തകര്‍ത്ത സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ജോജുവിന്റെ വീട്ടിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് സംഘടിപ്പിക്കുകയുണ്ടായി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments