Tuesday, December 24, 2024

HomeNewsKeralaകേരളത്തില്‍ 175 മദ്യവില്പനശാലകള്‍ കൂടി ആരംഭിക്കുമെന്ന് സര്‍ക്കാര്‍

കേരളത്തില്‍ 175 മദ്യവില്പനശാലകള്‍ കൂടി ആരംഭിക്കുമെന്ന് സര്‍ക്കാര്‍

spot_img
spot_img

കൊച്ചി: സംസ്ഥാനത്ത് 175 മദ്യവില്പനശാലകള്‍ കൂടി സര്‍ക്കാര്‍ ആരംഭിക്കുമെന്ന് സര്‍ക്കാര്‍. ബെവ്‌കോയുടെ ശുപാര്‍ശ എക്‌സൈസ് വകുപ്പിന്റെ പരിഗണനയിലാണെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ക്ക് മുന്നില്‍ ആള്‍ക്കൂട്ടം സംബന്ധിച്ച് കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കവേയാണ് മദ്യവില്പനശാലകളുടെ അടിസ്ഥാന സൗകര്യം വര്‍ദ്ധിപ്പിക്കുന്നതിനുള്ള ബെവ്‌കോയുടെ നടപടികളെ കുറിച്ച് അഭിഭാഷകന്‍ വിശദീകരിച്ചത്.

വാക്ക് ഇന്‍ മദ്യവില്‍പന ശാലകള്‍ തുടങ്ങണമെന്ന കോടതിയുടെ നിര്‍ദേശവും സജീവ പരിഗണനയിലാണെന്ന് അഭിഭാഷകന്‍ അറിയിച്ചു. നിലവില്‍ സംസ്ഥാനത്തെ നിരവധി മദ്യവില്പനശാലകളില്‍ വാക്ക് ഇന്‍ സൗകര്യമുണ്ടെങ്കിലും കേരളത്തില്‍ 1.12 ലക്ഷം പേര്‍ക്ക് ഒരു മദ്യവില്പന ശാലയെന്ന കണക്കാണ് ഇപ്പോഴുള്ളത്.

മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇത് വളരെ കൂടുതലാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. പൊതുജനത്തിന് ശല്യമാകാത്ത തരത്തില്‍ വേണം മദ്യശാലകള്‍ പ്രവര്‍ത്തിക്കേണ്ടതെന്നും അത്തരം പരാതികള്‍ ഒരുപാട് കോടതിക്ക് മുന്നിലുണ്ടെന്നും അതൊന്നും കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments