തൃപ്രയാര്‍: തൃപ്പയാര്‍: പണം കിട്ടാനായി പല വഴിയും നോക്കുന്നവരാണ് നമ്മള്‍. കുറച്ചു കൂടുതല്‍ കിട്ടിയാല്‍ അത്രയും സന്തോഷമെന്ന് മാത്രമല്ല വെറുതെ കിട്ടുകയാണെങ്കില്‍ പറയുകയും വേണ്ട. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തനായി ആളറിയാതെ അക്കൗണ്ടില്‍ വന്ന മൂന്നേമുക്കാല്‍ കോടി രൂപ തിരികെ ഏല്‍പ്പിച്ചിരിക്കുകയാണ് റിട്ടയര്‍ അധ്യപകനായ കുട്ടപ്പന്‍.
കുട്ടപ്പന്റെ അക്കൗണ്ടില്‍ 3.31 കോടിയിലധികം രൂപയും ഭാര്യയുടെ അക്കൗണ്ടില്‍ 44 ലക്ഷവുമാണ് വന്നത്. അന്വേഷിച്ചെത്തിയ കുട്ടപ്പനോട് കൃത്യമായ രേഖകളോടെയാണ് പണം വന്നിരിക്കുന്നതെന്നും ഇക്കാര്യത്തില്‍ തങ്ങള്‍ക്കൊന്നും ചെയ്യാനില്ലെന്നുമാണ് ബാങ്ക് അധികൃതര്‍ പറഞ്ഞത് .
ദേശീയപാതാ വികസനത്തിന് സ്ഥലം വിട്ടുകൊടുത്തതിനുള്ള നഷ്ടപരിഹാരമായാണ് തുക വന്നിരിക്കുന്നതെന്നും അന്വേഷണത്തില്‍ മനസിലായി. തുടര്‍ന്ന് കൊടുങ്ങല്ലൂരിലെ ഓഫീസുമായി ബന്ധപ്പെട്ടാണ് പണം തിരിച്ചെടുപ്പിച്ചത്. പ്രധാന അധ്യാപകനായിരുന്ന കുട്ടപ്പന്‍ 1998 ലാണ് വിരമിച്ചത് .
ആശാരിക്കാട് ഗവ. യു.പി സ്‌കൂളില്‍ പ്രധാന അധ്യാപകനായിരുന്ന കുട്ടപ്പന്‍ 1998ലാണ് സ്‌കൂളില്‍ നിന്നും വിരമിക്കുന്നത്. ഭാര്യ സാവിത്രി റിട്ട. പഞ്ചായത്ത് സൂപ്രണ്ടാണ്. ഇരുവരും എറവിലാണ് ഇപ്പോള്‍ താമസിക്കുന്നത്.