Saturday, March 15, 2025

HomeNewsKeralaകൊച്ചിയിലെ മോഡലുകളുടെ അപകട മരണത്തില്‍ ദുരൂഹത തുടരുന്നു

കൊച്ചിയിലെ മോഡലുകളുടെ അപകട മരണത്തില്‍ ദുരൂഹത തുടരുന്നു

spot_img
spot_img

കൊച്ചി: മുന്‍ മിസ് കേരള അന്‍സി കബീര്‍ അടക്കമുള്ളവര്‍ മരിച്ച സംഭവത്തില്‍ ദുരൂഹതയേറുന്നു. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തെ മറ്റൊരു കാര്‍ പിന്തുടര്‍ന്നിരുന്നതായി കണ്ടെത്തി. പിന്തുടര്‍ന്ന കാറിലുണ്ടായിരുന്നവരെ പൊലീസ് ചോദ്യം ചെയ്തു. അതേസമയം കാറില്‍ യാത്ര പുറപ്പെടും മുമ്പ് മോഡലുകള്‍ ഉണ്ടായിരുന്ന ഹോട്ടലിലെ ഡിജിറ്റല്‍ വീഡിയോ റെക്കോര്‍ഡര്‍ മാറ്റിയതായി പൊലീസ് കണ്ടെത്തിയിരുന്നു. ഹോട്ടലുടമയുടെ നിര്‍ദ്ദേശപ്രകാരമാണ് ഇത് മാറ്റിയതെന്ന് ജീവനക്കാരന്‍ മൊഴി നല്‍കി.

ഹോട്ടലുടമ റോയിയെ പൊലീസ് ചോദ്യം ചെയ്യും. നവംബര്‍ ഒന്നിന് പുലര്‍ച്ചെ ഒന്നിന് ആയിരുന്നു സംഭവം . ഡിജെ പാര്‍ട്ടിയില്‍ പങ്കെടുത്ത ശേഷം തൃശൂരിലേക്ക് മടങ്ങുമ്പോള്‍ ദേശീയപാതയില്‍ പാലാരിവട്ടത്തെ ഹോളിഡേ ഇന്‍ ഹോട്ടലിന് മുന്നിലാണ് അപകടം നടന്നത്. ബൈക്കില്‍ ഇടിച്ച് നിയന്ത്രണംവിട്ട കാര്‍ മീഡിയനിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

അപകടത്തില്‍ മുന്‍ മിസ് കേരളയും ആറ്റിങ്ങല്‍ സ്വദേശിയുമായ അന്‍സി കബീര്‍ (25), മിസ് കേരള മുന്‍ റണ്ണറപ്പും തൃശൂര്‍ സ്വദേശിയുമായ അഞ്ജന ഷാജന്‍ (24) എന്നിവര്‍ സംഭവസ്ഥലത്തും ഗുരുതര പരിക്കേറ്റ തൃശൂര്‍ സ്വദേശി കെ.എ മുഹമ്മദ് ആഷിഖ് (25) ചികിത്സയിലായിരിക്കവെയുമാണ് മരിച്ചത്. കാറോടിച്ച ഡ്രൈവറെ പോലീസ് ചോദ്യം ചെയ്യുകയും ഇയാളുടെ വീട്ടില്‍ പോലീസ് പരിശോധന നടത്തുകയും ചെയ്തിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments