കോട്ടയം: ചാക്കോ വധക്കേസിലെ പിടികിട്ടാപ്പുള്ളിയായ സുകുമാരക്കുറുപ്പിനെതേടി ക്രൈം ബ്രാഞ്ച് കോട്ടയത്തെത്തി. കോട്ടയം ആര്‍പ്പൂക്കര നവജീവന്‍ എന്ന സ്ഥാപനത്തില്‍ സുകുമാരക്കുറുപ്പ് ചികിത്സയില്‍ കഴിയുന്നതായാണ് സമൂഹിക മാധ്യമങ്ങളില്‍ നടന്ന പ്രചാരണം. സുകുമാരക്കുറുപ്പ് കോട്ടയത്തുള്ളതായി പ്രചാരണം വ്യാപകമായതോടെയാണ് െ്രെകം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ (എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം) നവജീവനില്‍ അന്വേഷിച്ചെത്തയത്.
2017ല്‍ ലക്‌നോയില്‍ നിന്ന് നവജീവനിലെത്തിയ അന്തേവാസിയാണ് സംശയത്തിന്റെ നിഴലിലായത്. അടൂര്‍ സ്വദേശിയാണെന്നും വ്യോമസേന ജീവനക്കാരനായിരുന്നുവെന്നുമാണ് ഇയാള്‍ പറഞ്ഞിരുന്നത്. ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി നടത്തിയ പരിശോധനയില്‍ രോഗി സുകുമാരക്കുറുപ്പ് അല്ലെന്ന് വ്യക്തമായി. സുകുമാരക്കുറുപ്പുമായി ചില രൂപസാദൃശ്യം മാത്രമേ സംശയിച്ച വ്യക്തിക്ക് ഉണ്ടായിരുന്നുള്ളൂയെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഇയാളുടെ ബന്ധുക്കള്‍ ഇടയ്ക്ക് നവജീവനിലെത്തി രോഗിയെ സന്ദര്‍ശിക്കാറുണ്ടെന്നും നവജീവന്‍ അധികൃതര്‍ വിശദമാക്കി.
അടൂര്‍ പന്നിവിഴ സ്വദേശിയെന്ന് പറയപ്പെടുന്ന ജോബ് എന്നയാളെക്കുറിച്ച് അന്വേഷിക്കാനാണ് െ്രെകംബ്രാഞ്ച് എത്തിയത്. പൊലീസിന് പ്രഥമദൃഷ്ടിയില്‍ തന്നെ ജോബ് സുകുമാരക്കുറുപ്പ് അല്ലെന്ന് കണ്ടെത്താനായി. സുകുമാരക്കുറുപ്പിന് 172 സെ.മീ ഉയരമായിരുന്നെന്നും ജോബിന് 162 സെ.മീറ്റര്‍ മാത്രമാണെന്നും പൊലീസ് മനസിലാക്കി. നാല് വര്‍ഷം മുമ്പ് ഉത്തര്‍പ്രദേശിലെ ലഖ്‌നൗ കിംഗ് ജോര്‍ജ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ അപകടത്തില്‍ പരിക്കേറ്റ് എത്തിയതാണ് ജോബ്. ആശുപത്രിയിലെ മലയാളി മെയ്ല്‍ നഴ്‌സായ കോട്ടയം പുതുപ്പള്ളി സ്വദേശി അജേഷ് കെ. മാണിയാണ് അന്ന് ജോബിനെ ശുശ്രൂഷിച്ചത്
മൂന്നര പതിറ്റാണ്ടിലേറെയായി കേരള പോലിസിന് മാനക്കേടായി തുടരുന്നചാക്കോ വധക്കേസിലെ പ്രതി സുകുമാരക്കുറുപ്പ് ആണെന്ന് വ്യക്തമായെങ്കിലും സുകുമാരക്കുറുപ്പിനെ പിടികൂടാന്‍ കഴിയാത്തത് കേരള പോലിസിന്റെ ചരിത്രത്തിലെ തന്നെ നാണക്കേടായ സംഭവമായിരുന്നു. ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന കമ്പനിയില്‍ നിന്നും ഇന്‍ഷുറന്‍സ് പണമായി എട്ട് ലക്ഷം രൂപ തട്ടിയെടുക്കുകയെന്ന ഉദ്ദേശത്തോടെ 1984ല്‍ ചാക്കോ എന്ന ചലച്ചിത്ര വിതരണക്കാരനെ കൊന്ന് ശവശരീരം ചുട്ടുകരിച്ച കേസിലെ പ്രതിയാണ് സുകുമാരക്കുറുപ്പ്. ചാക്കോയുടെ മൃതദേഹം സുകുമാരക്കുറുപ്പിന്റേതെന്ന് കമ്പനിയെ തെറ്റിധരിപ്പിക്കുകയായിരുന്നു കുറുപ്പിന്റെ പദ്ധതി.
സുകുമാരക്കുറുപ്പിന്റെ അളിയനും വിശ്വസ്തനുമായ ഡ്രൈവറും അബൂദബി കമ്പനിയിലെ ഒരു പ്യൂണും പണം തട്ടാനുള്ള പദ്ധതിയില്‍ കൂട്ടാളികളായിരുന്നു. സുകുമാരക്കുറുപ്പിനെ അറസ്റ്റ് ചെയ്യാന്‍ കഴിയാത്തതിനാല്‍ ഭാസ്‌കരപിള്ള, സഹായിയായിരുന്ന പൊന്നപ്പന്‍, സുകുമാരക്കുറുപ്പിന്റെ ഭാര്യ സരസമ്മ, സഹോദരി തങ്കമണി എന്നിവരുടെ പേരിലാണ് പോലിസ് കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ പൊന്നപ്പനെയും ഭാസ്‌കരപിള്ളയെയും കോടതി ജീവപര്യന്തം ശിക്ഷിച്ചു. സരസമ്മയെയും തങ്കമണിയെയും തെളിവുകളുടെ അഭാവത്തില്‍ കുറ്റവിമുക്തരാക്കപ്പെട്ടു. കാര്‍ െ്രെഡവര്‍ ഷാഹുവിനെ മാപ്പുസാക്ഷിയുമാക്കി.
ചാക്കോ കൊല്ലപ്പെടുമ്പോള്‍ ഭാര്യ ശാന്തമ്മ പൂര്‍ണ ഗര്‍ഭിണിയായിരുന്നു. തീയേറ്ററില്‍ റിലീസ് ചെയ്ത ദുല്‍ഖര്‍ സല്‍മാന്‍ ചത്രം ‘കുറുപ്പ്’ സുകുമാരക്കുറുപ്പിനെക്കുറിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ നടക്കുന്ന സമയത്താണ് പുതിയ വാര്‍ത്ത പുറത്തുവരുന്നത്.