Tuesday, December 24, 2024

HomeNewsKeralaഡോ. ശൂരനാട് രാജശേഖരന്‍ യു.ഡി.എഫ് രാജ്യസഭാ സ്ഥാനാര്‍ഥി

ഡോ. ശൂരനാട് രാജശേഖരന്‍ യു.ഡി.എഫ് രാജ്യസഭാ സ്ഥാനാര്‍ഥി

spot_img
spot_img

തിരുവനന്തപുരം: രാജ്യസഭാ സീറ്റിലേക്ക് യുഡിഎഫ് സ്ഥാനാര്‍ഥിയായി ഡോ.ശൂരനാട് രാജശേഖരനെ മത്സരിപ്പിക്കുവാന്‍ തീരുമാനിച്ചതായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി അറിയിച്ചു. കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണിയാണ് എല്‍ ഡി എഫ് സ്ഥാനാര്‍ഥി. അദ്ദേഹം തിങ്കളാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പിച്ചിരുന്നു.

എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍, സിപിഐ അസിസ്റ്റന്റ് സെക്രടെറി കെ പ്രകാശ് ബാബു, മന്ത്രിമാരായ ജി ആര്‍ അനില്‍, എ കെ ശശീന്ദ്രന്‍, റോഷി അഗസ്റ്റിന്‍, ചീഫ് വിപ് ഡോ. എന്‍ ജയരാജ്, തോമസ് ചാഴികാടന്‍ എം പി, എംഎല്‍എമാരായ മാത്യു ടി തോമസ്, ജോബ് മൈകിള്‍, സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍ എന്നിവരും ജോസ് കെ മാണിക്കൊപ്പമുണ്ടായിരുന്നു.

ഈ മാസം 29നാണ് ഉപതെരഞ്ഞെടുപ്പ്. നാമനിര്‍ദേശ പത്രിക സമര്‍പിക്കാനുള്ള അവസാന തീയതി നവംബര്‍ 16 നാണ്. സൂക്ഷ്മപരിശോധന 17ന്. പിന്‍വലിക്കാനുള്ള അവസാന തീയതി 22 ന്. 29ന് രാവിലെ ഒമ്പതുമണി മുതല്‍ നാലുമണി വരെയാണ് പോളിങ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments