തിരുവനന്തപുരം: മാതാവ് അറിയാതെ അറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ കേസില്‍ ഒന്നാം പ്രതിയായ ജയചന്ദ്രന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. പരാതിക്കാരിയായ അനുപമയുടെ അച്ഛനാണ് ജയചന്ദ്രന്‍. താന്‍ അറിയാതെ വ്യാജ രേഖകളുണ്ടാക്കി കുഞ്ഞിനെ ദത്തു നല്‍കിയെന്നാണ് മാതാപിതാക്കള്‍ക്കും സഹോദരിക്കുമെതിരെയുള്ള അനുപമ നല്‍കിയിട്ടുള്ള കേസ്. നേരത്തെ, കേസില്‍ അനുപമയുടെ അമ്മ ഉള്‍പ്പെടെ അഞ്ചു പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം ലഭിച്ചിരുന്നു.
എന്നാല്‍ ജയചന്ദ്രന്‍ മാത്രം മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷിച്ചിരുന്നില്ല. ഇപ്പോള്‍ കേസന്വേഷണം ഊര്‍ജ്ജിതമാകുന്നതിടെയാണ് ജയചന്ദ്രന്‍ തിരുവനന്തപുരം സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയത്. ഹര്‍ജി വ്യാഴാഴ്ച കോടതി പരിഗണിക്കും.
അതേസമയം, ദത്ത് നല്‍കിയ കുഞ്ഞിനെ എത്രയും പെട്ടെന്ന് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യത്തിലാണ് മാതാവായ അനുപമ. ഇപ്പോള്‍ നടക്കുന്ന സര്‍ക്കാര്‍ അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും ആരോപണ വിധേയരെ മാറ്റി നിര്‍ത്താത്ത അന്വേഷണം ശരിയല്ലെന്നും അനുപമ പറയുന്നു.