Tuesday, December 24, 2024

HomeNewsKeralaജഡ്ജി അവധിയില്‍; നിയമസഭാ കയ്യാങ്കളി കേസ് ഡിസംബര്‍ 22 ലേക്ക് മാറ്റി

ജഡ്ജി അവധിയില്‍; നിയമസഭാ കയ്യാങ്കളി കേസ് ഡിസംബര്‍ 22 ലേക്ക് മാറ്റി

spot_img
spot_img

തിരുവനന്തപുരം: മുന്‍ ധനമന്ത്രി കെ.എം.മാണിയുടെ ബജറ്റ് പ്രസംഗത്തിനിടെ നടന്ന അക്രമവുമായി ബന്ധപ്പെട്ട കേസ്, ജഡ്ജി അവധിയിലായതു കാരണം അടുത്ത മാസം 22ലേക്കു മാറ്റി.

വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി, കെ.ടി.ജലീല്‍ എംഎല്‍എ, ഇടതു നേതാക്കളായ ഇ.പി.ജയരാജന്‍, കെ.അജിത്, കെ.കുഞ്ഞഹമ്മദ്, സി.കെ.സദാശിവന്‍ എന്നിവരാണ് കേസിലെ പ്രതികള്‍.

വിടുതല്‍ ഹര്‍ജി തള്ളിയ സാഹചര്യത്തില്‍ പ്രതികളോട് നേരിട്ടു കോടതിയില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചിരുന്നു. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.

2015 മാര്‍ച്ച് 13ന് അന്നത്തെ ധനമന്ത്രി കെ.എം.മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാന്‍ ആക്രമണം നടത്തി 2.20 ലക്ഷം രൂപയുടെ നഷ്ടം വരുത്തി എന്നാണ് പൊലീസ് കേസ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments