Thursday, March 13, 2025

HomeNewsKeralaതുപ്പിയ ശര്‍ക്കര കൊണ്ടാണ് ശബരിമല അരവണ ഉണ്ടാക്കുന്നത്; പി.സി ജോര്‍ജ്ജ്‌

തുപ്പിയ ശര്‍ക്കര കൊണ്ടാണ് ശബരിമല അരവണ ഉണ്ടാക്കുന്നത്; പി.സി ജോര്‍ജ്ജ്‌

spot_img
spot_img

കോട്ടയം: തുപ്പിയ ഹലാല്‍ ശര്‍ക്കര കൊണ്ടാണ് അരവണയുണ്ടാക്കുന്നതെന്നും ദേവസ്വം ബോര്‍ഡിനെ പറഞ്ഞാല്‍ മതിയെന്നും പി.സി ജോര്‍ജ് വിമര്‍ശിച്ചു. ഹലാല്‍ ഭക്ഷണമെന്നത് വര്‍ഗീയതയാണെന്നും അത് അംഗീകരിക്കാന്‍ കഴിയില്ലെന്നും ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പി.സി ജോര്‍ജ് പറഞ്ഞു.

”ഭക്ഷണത്തില്‍ ഈ പണി ചെയ്യാന്‍ തുടങ്ങിയിട്ട് എത്ര കൊല്ലമായി. മാവുണ്ടാക്കി കുഴയ്ക്കുമ്പോള്‍ അവര്‍ മൂന്നു തവണ തുപ്പും, അതാണ് നമ്മള്‍ കഴിക്കുന്നത്. ഒരൊറ്റ മുസ്‌ലിം ഹോട്ടലില്‍ കയറി ഭക്ഷണം കഴിച്ചാല്‍ തുപ്പലില്ലാതെ തിന്നുകയില്ല ഒരുത്തനും. ചൂടുള്ള ഭക്ഷണം ഊതണം, ഇരുന്നു കൊണ്ടേ കഴിക്കാവൂ, പടിഞ്ഞാറോട്ടു നോക്കിക്കൊണ്ടു വേണം ഭക്ഷണം കഴിക്കാന്‍, നിന്നുകൊണ്ട് കഴിക്കുകയാണ് എങ്കില്‍ ഇടതുകാലിന്റെ തള്ളവിരല്‍ ചലിപ്പിച്ചു കൊണ്ടുവേണം എന്നാണ് മുസ്‌ലിമിന്റെ നിയമം. ഭക്ഷണത്തില്‍ തുപ്പുക എന്നത് ഇവരുടെ നിര്‍ബന്ധമായ കാര്യമാണ്. അത് നിഷേധിച്ചിട്ട് കാര്യമില്ല…” പി.സി തുടര്‍ന്നു.

”ആ ശബരിമലയില്‍ വിവരം കെട്ട ദേവസ്വം ബോര്‍ഡിന് അടികൊടുക്കേണ്ടേ. ഹലാല്‍ ശര്‍ക്കര കൊണ്ടാണ് അരവണയുണ്ടാക്കുന്നത്. അതിലും തുപ്പിയിട്ടുണ്ടാകും. ദേവസ്വം ബോര്‍ഡിന്റെ അരവണ ഉപേക്ഷിക്കണം. ഒരു കാക്കായുടെ ചക്കരയാണത്. അത് തുപ്പിയതല്ലേ, അത് തിന്നാന്‍ കൊള്ളുവോ..?. ശബരിമലയില്‍ പോകുന്ന എല്ലാവരും ദേവസ്വം ബോര്‍ഡിന്റെ അരവണ ഉപേക്ഷിക്കണം. പന്തളം രാജകുടുംബം അരവണ ഉണ്ടാക്കുന്നുണ്ട്. അതേ വാങ്ങൂയെന്ന് തീരുമാനിക്കണം. ഒരു കാക്കായുടെ ശര്‍ക്കരയാണത്. ഹലാല്‍ ശര്‍ക്കര, ഹലാല്‍ അരവണ. അത് തിന്നാന്‍ കൊള്ളുമോ, തുപ്പിയതല്ലേ. അത് ശരിയല്ല…” പി.സി പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments