Tuesday, December 24, 2024

HomeNewsKeralaപട്ടിണിക്കിട്ടു തല്ലിക്കൊന്ന അട്ടപ്പാടിയിലെ മധുവിനു വീണ്ടും നീതി നിഷേധം

പട്ടിണിക്കിട്ടു തല്ലിക്കൊന്ന അട്ടപ്പാടിയിലെ മധുവിനു വീണ്ടും നീതി നിഷേധം

spot_img
spot_img

പാലക്കാട്: അട്ടപ്പാടി മധു വധക്കേസ് വിചാരണ വീണ്ടും മാറ്റി. ജനുവരി 25 ലേക്കാണ് കേസ് മാറ്റി വെച്ചത്. പ്രതികള്‍ക്ക് ഡിജിറ്റല്‍ തെളിവുകള്‍ നല്‍കാന്‍ കൂടുതല്‍ സമയം അനുവദിച്ചു. മണ്ണാര്‍ക്കാട് പട്ടികജാതി പട്ടിക വര്‍ഗ പ്രത്യേക കോടതിയാണ് കേസ് പരിഗണിക്കുന്നത്.

സെപ്റ്റംബറിലണ് കേസിന്റെ വിചാരണ തുടങ്ങാന്‍ ആദ്യം തീരുമാനിച്ചത്. അന്നത് നവംബര്‍ 25 ലേക്ക് മാറ്റി. ഇന്നലെ കേസ് വീണ്ടും പരിഗണനയ്ക്ക് വന്നപ്പോള്‍ പ്രതികളുടെ ആവശ്യം പരിഗണിച്ച് വീണ്ടും രണ്ടു മാസത്തേക്ക് കൂടി നീട്ടിയത്. ജനുവരിയില്‍ കേസ് പരിഗണിക്കുമ്പോള്‍ ഡിജിറ്റല്‍ രേഖകള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ കൈമാറാന്‍ കോടതി നിര്‍ദേശം നല്‍കി.

അട്ടപ്പാടി മുക്കാലിയില്‍ മോഷണക്കുറ്റം ആരോപിച്ച് 2018 ഫെബ്രുവരി 22ന് ആയിരുന്നു മധുവിനെ ആള്‍ക്കൂട്ടം വിചാരണ ചെയ്തതും മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതും. കേസില്‍ അറസ്റ്റിലായ 16 പ്രതികള്‍ക്കും ജാമ്യം ലഭിച്ചിരുന്നു.

2018 ഫെബ്രുവരി 22നു മധു എന്ന ആദിവാസി യുവാവ് അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട കൊലപാതകത്തിന് വിധേയമായത് അന്ന് വെറും ഒരു പ്രാദേശിക പേജിലെ ഒറ്റക്കോളം അഞ്ചു വാക്യ വാര്‍ത്തയായിരുന്നു. മോഷ്ടാവെന്ന് കരുതി പിടിച്ച യുവാവ് മരണപ്പെട്ടു എന്നായിരുന്നു ആ വാര്‍ത്ത വന്നത്. എന്നാല്‍ ആ യുവാവിന്റെ തുണിക്കെട്ട് തുറന്ന് നോക്കിയപ്പോള്‍ ഉണ്ടായിരുന്ന വസ്തുക്കള്‍ വയറ്റിപ്പിഴപ്പിനുള്ള സാധനങ്ങളായിരുന്നു എന്ന് അറിഞ്ഞതോടെ കേരളം സമരാഗ്‌നിയില്‍ ജ്വലിക്കുകയായിരുന്നു.

വയറിന്റെ കത്തലടക്കാന്‍ കാടു കയറിയ മാനസികാസ്വസ്ഥമുള്ള മധുവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നും എന്ന് മാത്രമല്ല തല്ലിക്കൊല്ലുന്നതിന് മുമ്പ് കൈകള്‍ കൂട്ടിക്കെട്ടി സെല്‍ഫി എടുക്കുകയും ചെയ്തു മനുഷ്യര്‍. എന്നാല്‍ കാട് കയറിയത് എരിയുന്ന വയറിനെ ശമിപ്പിക്കാനായിരുന്നു എന്ന് എത്ര പറഞ്ഞിട്ടും ആളുകള്‍ വിശ്വസിച്ചില്ല.

കരുണയോടെയുള്ള ഒരു നോട്ടവും ആളുകളില്‍ നിന്ന് ഉണ്ടായില്ല. ഒടുവില്‍ തല്ലിക്കൊന്നു ആ പാവത്തിനെ. എന്നാല്‍ കുറ്റവാളി ശിക്ഷിക്കപ്പെട്ടോ എന്നുള്ള ചോദ്യം ഇനിയും ബാക്കിയാണ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments