തിരുവനന്തപുരം: സംസ്ഥാന സർക്കാർ- ഗവർണർ പോര് തുടരരവെ ഗവർണറെ വിമർശിച്ച് മുഖ്യമന്ത്രി. ഗവർണർമാർ സജീവ രാഷ്ട്രീയത്തിൽ ഇടപെടാറില്ല, ഇവിടെ ഒരാൾ സമാന്തര സർക്കാരാവാൻ ശ്രമിക്കുകയാണ്.
ഇവിടെ തിരഞ്ഞെടുക്കപ്പെട്ട സർക്കാരുണ്ടെന്ന് മറക്കണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇല്ലാത്ത അധികാരങ്ങൾ വിനിയോഗിക്കാൻ ശ്രമിക്കുകയാണ്. സംഘ്പരിവാർ അജണ്ടക്ക് മുന്നിൽ സർക്കാർ പതറില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഗവർണർക്കെതിരെയുള്ള പ്രതിഷേധ പരിപാടിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഉന്നത വിദ്യാഭ്യാസ രംഗത്തെ കേരളത്തിലെ നേട്ടങ്ങളിൽ സംഘപരിവാറിന് അസ്വസ്ഥതയാണ്. ഭരണഘടന മൂല്യങ്ങളെ തകിടം മറിക്കുന്ന ഇടപെടലാണ് സംഘപരിവാർ നടത്തുന്നത്. മുഖ്യമന്ത്രി പറഞ്ഞു.