ഇലന്തൂര്‍ നരബലിയില്‍ കൊല്ലപ്പെട്ട പത്മയുടെ മൃതദേഹഭാഗങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറി. ഡിഎന്‍എ പരിശോധനയില്‍ കൊല്ലപ്പെട്ടവരില്‍ ഒരാള്‍ പത്മയാണെന്ന് സ്ഥിരീകരിച്ചതോടെയാണ് നടപടി.
റോസിലിയുടെ മൃതദേഹാവിശിഷ്ടങ്ങള്‍ രണ്ട് ദിവസത്തിന് ശേഷമായിരിക്കും ബന്ധുക്കള്‍ക്ക് കൈമാറുക.
മൃതദേഹം വിട്ടു കിട്ടാന്‍ വൈകുന്നതിനെതിരെ പത്മയുടെ മകനും ബന്ധുക്കളും മുഖ്യമന്ത്രിക്കും പൊലീസിനും പരാതിയും നല്‍കിയിരുന്നു. മൃതദേഹാവിശിഷ്ടങ്ങള്‍ ഇന്ന് തന്നെ ധര്‍മപുരിയില്‍ കൊണ്ടുപോകുമെന്നും വൈകുന്നേരത്തോടെ സംസ്‌കാരമെന്നും പത്മയുടെ മകന്‍ സെല്‍വരാജ് പറഞ്ഞു.