പാലക്കാട്: വല്ലപ്പുഴ റെയിൽവേ സ്റ്റേഷന് സമീപം ട്രെയിൻ പാളം തെറ്റി. നിലമ്പൂരിൽ നിന്ന് പാലക്കാട്ടേക്ക് പോവുകയായിരുന്ന നിലമ്പൂർ ഷൊർണൂർ പാസഞ്ചറാണ് പാളംതെറ്റിയത്. അപകടത്തെ തുടർന്ന് പാതയിൽ ട്രെയിൻ ഗതാഗതം തടസപ്പെട്ടു.
വല്ലപ്പുഴ റെയിൽവേ ഗേറ്റിന് സമീപമാണ് അപകടം നടന്നത്. ആർക്കും പരുക്കില്ല. ട്രാക്കിൽ നിന്നിരുന്ന പശുവിനെ ട്രെയിൻ ഇടിക്കുകയായിരുന്നു. ഇന്ന് വൈകീട്ടാണ് സംഭവം. അപകടത്തെ ഷൊര്‍ണൂര്‍-നിലമ്പൂര്‍, നിലമ്പൂര്‍-ഷൊര്‍ണൂര്‍ പാസഞ്ചറുകള്‍ റദ്ദാക്കി.
റെയില്‍വെ സ്‌റ്റേഷന്‍ എത്തുന്നതിന് ഒരു കിലോമീറ്റർ അടുത്തായിരുന്നു സംഭവം.